ADVERTISEMENT

ഓരോ ഔട്ട്ഫിറ്റിനും അനുയോജ്യമായ ആക്സസറീസ് തിരഞ്ഞെടുക്കുന്നവരാണ് ബോളിവുഡ് താരങ്ങൾ. താരസുന്ദരി പ്രിയങ്കാ ചോപ്രയും അങ്ങനെ തന്നെ. എന്നാൽ തന്റെ കറുപ്പ് ലെതർ ബാഗിന്റെ കാര്യത്തിൽ മാത്രം പ്രിയങ്ക വിട്ടുവീഴ്ചയ്ക്കു തയാറാണ്.

പലപ്പോഴായി ആ ബാഗുമായി പ്രിയങ്ക പ്രത്യക്ഷപ്പെട്ടു. ഔട്ട്ഫിറ്റിന് തീരെ അനുയോജ്യമല്ലാത്ത സാഹചര്യത്തിലും പ്രിയങ്ക ആ ബാഗ് കൂടെ കരുതി. ഇതോടെ എന്തോ രഹസ്യമുണ്ടെന്നു പാപ്പരാസികൾ ഉറപ്പിച്ചു. എന്തുകൊണ്ടാണ് ഫാഷനേക്കാൾ പ്രാധാന്യം പ്രിയങ്ക ബാഗിനു കൊടുക്കുന്നതെന്ന് അറിയാൻ അന്വേഷണവും തുടങ്ങി. ഈ ഫെരാഗോമോ സ്റ്റുഡിയോ ബാഗിന്റെ വില 2,400 ഡോളർ, ഏകദേശം 1,66,702 രൂപയാണ് എന്നറിഞ്ഞതോടെ പാപ്പരാസികളുടെ സംശയങ്ങൾ മാറി കിട്ടി.

ഫാഷനൊക്കാള്‍ കംഫർട്ടിനു പ്രാധാന്യം നൽകുന്നതാണ് ഈ ബാഗ്. ഡെയ്‌ലി ഔട്ട്ഫിറ്റ് വിഭാഗത്തിലാണ് നിർമാതാക്കൾ ബാഗിന് സ്ഥാനം നൽകിയിരിക്കുന്നത്. കയ്യിൽ കരുതാനും വേണമെങ്കിൽ തോളിലൂടെ ഇടാനും സാധ്യമായ രീതിയിലുള്ള ഡിസൈന്‍. ഇതെല്ലാം പ്രിയങ്കയ്ക്ക് ഈ ബാഗിനെ പ്രിയപ്പെട്ടതാക്കുന്നു.

കാഴ്ചയിൽ ലളിതമാണെങ്കിലും വിലകൊണ്ട് ആരാധകരെ അമ്പരപ്പിക്കുകയാണ് ബോളിവുഡ് താരങ്ങളുടെ പല ഔട്ട്ഫിറ്റുകളും ആക്സസറീസും. ജന്മദിനത്തിൽ സോനം കപൂർ ധരിച്ച വസ്ത്രത്തിനു 1.5 ലക്ഷമായിരുന്നു വിലയെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിനു പിന്നാലെയാണ് പ്രിയങ്കയുടെ ബാഗും ശ്രദ്ധ നേടുന്നത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com