ADVERTISEMENT

ജൂൺ 9ന് ബോളിവുഡ് താരം സോനം കപൂറിന്റെ ജന്മദിനമായിരുന്നു. വൻതാരനിരയുടെ സാന്നിധ്യത്തിലായിരുന്നു സോനം തന്റെ 34–ാം ജന്മദിനം ആഘോഷിച്ചത്. വെള്ള ഷർട്ടും സിൽവർ സ്കർട്ടുമായിരുന്നു വേഷം.

സിനിമയ്ക്കൊപ്പം മോഡലിങ്ങിലും ഫാഷൻ ഡിസൈനിങ്ങിലും തിളങ്ങിയ സോനത്തെ റെഡ് കാർപറ്റിൽ ജീവിക്കുന്ന ബോളിവുഡ് താരം എന്നാണ് ഫാഷനിസ്റ്റുകൾ വിശേഷിപ്പിച്ചിട്ടുള്ളത്. അതുകൊണ്ടു തന്നെ ജന്മദിനാഘോഷത്തിന് ആഡംബരം നിറയുന്ന വസ്ത്രമായിരിക്കും ധരിക്കുകയെന്ന് ആരാധകർ കണക്കുകൂട്ടി.

ഒരു ഫാഷൻ പരീക്ഷണം പ്രതീക്ഷിച്ച് ഇരുന്നവരെ അദ്ഭുതപ്പെടുത്തിയാണ് സോനം ജന്മദിനാഘോഷത്തിന് എത്തിയത്. സ്റ്റൈലിഷ് ആയിരുന്നെങ്കിലും ലളിതമായിരുന്നു വസ്ത്രധാരണം. 

എന്നാൽ വസ്ത്രത്തിന്റെ വില കേട്ടതോടെ ആരാധകർ അമ്പരപ്പിലായി. ഏകദേശം 1.5 ലക്ഷം രൂപയാണ് വസ്ത്രത്തിന്റെ വില. സ്കർട്ടിന് 1713 ഡോളർ ഏകദേശം 1,18,920 ഇന്ത്യൻ രൂപയും ഷർട്ടിന് 486 ഡേളർ ഏകദേശം 33,740 രൂപയും വിലയുണ്ട്

ഈ തുകയുടെ മതിപ്പ് വസ്ത്രത്തിനില്ല എന്നാണ് ആരാധകരുടെ അഭിപ്രായം. സോനത്തിന്റെ ജന്മദിനാഘോഷ ചിത്രങ്ങൾക്കു താഴെ ഇക്കാര്യം കമന്റ് ചെയ്യുന്ന ആരാധകരും കുറവല്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com