ADVERTISEMENT

പരീക്ഷണങ്ങളാണ് ഫാഷൻ ലോകത്ത് ബോളിവുഡ് താരം മലൈക അറോറയെ താരമാക്കുന്നത്. ദീപിക ധരിച്ച ഡിസൈനർ സാരി അതിമനോഹരമായി ആക്സസറൈസ് ചെയ്താണു മലൈക സോനം കപൂറിന്റെ ജന്മാദിനാഘോഷത്തിൽ തിളങ്ങിയത്. അന്നു മലൈക ഫാഷൻ ലോകത്തിന്റെ അഭിനന്ദനങ്ങൾ നേടി.

ഇത്തവണ ഒലിവ് ഗ്രീൻ മാക്സി ഡ്രസ്സ് ധരിച്ചെത്തിയ 45കാരിയായ മലൈക ഫാഷൻ പൊലീസിങ്ങും ട്രോളുകളുമാണ് നേരിട്ടത്. സുഹൃത്തിനൊപ്പം ഭക്ഷണം കഴിക്കാനാണ് താരം എത്തിയത്. കാറിൽ നിന്നിറങ്ങി ഹോട്ടലിലേക്കു നടക്കുന്നതിനിടയിൽ പലരും താരത്തിന്റെ ചിത്രങ്ങൾ എടുത്തു. ഇവ സമൂഹമാധ്യമങ്ങളിൽ വൈറലായി. സ്ലീവ്‌ലസ് മാക്സിക്കൊപ്പം സ്ലിപ്പറും സൺഗ്ലാസുമായിരുന്നു ആക്സസറീസ്. സിംപിൾ ലുക്ക്.  

എന്നാൽ കുറച്ചു നാളുകളായി സംഘടിതമായ ആക്രമണങ്ങൾ സമൂഹമാധ്യമങ്ങളിൽ മലൈക നേരിടുന്നുണ്ട്. നിരവധി പരിഹാസങ്ങളും അധിക്ഷേപങ്ങളും കമന്റുകളായി എത്തും. ഇതു വീണ്ടും ആവർത്തിച്ചു. ‘നൈറ്റിയാണോ?, മുത്തശ്ശിയെ പോലെ ഉണ്ടല്ലോ?, എന്തിന് ശരീരം പ്രദർശിപ്പിക്കുന്നു? എന്നാണ് കമന്റുകൾ.

അർജുന്‍ കപൂറുമായി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾക്കു പിന്നാലെയാണ് മലൈകയ്ക്കു നേരെ സൈബർ ആക്രമണങ്ങൾ തുടങ്ങിയത്. മലൈകയ്ക്ക് അർജുനേക്കാൾ 12 വയസ്സു കൂടുതലാണ്. ഇതാണ് തുടർച്ചയായുണ്ടാകുന്ന അധിക്ഷേപങ്ങൾക്കു കാരണമായി പാപ്പരാസികൾ ചൂണ്ടികാട്ടുന്നത്. 

സമൂഹമാധ്യമങ്ങളിലെ അധിക്ഷേപങ്ങളോടു പ്രതികരിക്കാതെ പതിവുപോലെ മൗനം തുടരുകയാണ് മലൈക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com