ADVERTISEMENT

പാരിസിലാണിപ്പോൾ ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്ര. നിക് ജെനാസുമൊത്ത് പ്രിയങ്ക നഗരത്തിലൂടെ നടക്കുമ്പോൾ ഫാഷൻ ലോകം പിന്നാലെയുണ്ട്. നിക്കിന്റെ സഹോദരന്‍ ജോ ജോനസും ഭാര്യ സോഫിയ ടർണറും ഇവിടെയുണ്ട്. എന്നാൽ മാധ്യമശ്രദ്ധ പ്രിയങ്ക ചോപ്രയിലാണ്. ചെറിയൊരു ഫാഷന്‍ ഷോയാണ് പാരിസിൽ പ്രിയങ്ക നടത്തുന്നതെന്നാണ് ഫാഷനിസ്റ്റുകളുടെ പക്ഷം. ഇതുവരെയുള്ള പ്രിയങ്കയുടെ ഔട്ട്ഫിറ്റുകൾ ഇക്കാര്യം ശരിവയ്ക്കുകയും ചെയ്യും.

ഭർത്താവ് നിക്കിന്റെ കൈപിടിച്ചു താരം പ്രത്യക്ഷപ്പെടുന്നതെല്ലാം വ്യത്യസ്തമായ ലുക്കുകളിൽ. ഇതുവരെ പരീക്ഷിക്കാത്ത സ്റ്റൈലുകളും ഡിസൈനുകളും കൂട്ടത്തിലുണ്ട്. താരത്തിന്റെ നാല് ലുക്കുകൾ ഇതുവരെ അഭിനന്ദനങ്ങൾ നേടി.

ആൽബർട്ടാ ഫെര്‍ട്ടി ഡിസൈൻ ചെയ്ത കറുപ്പ് സ്ട്രൈറ്റ് ലെഗ് ജംപ് സ്യൂട്ടിലാണ് പാരിസിൽ എത്തിയത്. മലേഷ്യൻ ഡിസൈനർ ജിമ്മി ചൂ കലക്‌ഷനിലുള്ള മിറെൻ ആൻങ്കൽ ബൂട്ടും ധരിച്ച്, ബ്ലാക് ആൻഡ് വൈറ്റ് ടോട്ടേ ഒബ്‌ലിക്യൂ ബാഗും പിടിച്ചുള്ള ഈ വരവു തന്നെ ആഘോഷമായി.

രാത്രി ഭക്ഷണം കഴിക്കാൻ നിക്കിനൊപ്പം ഇറങ്ങിയപ്പോൾ‍ ഇളം പച്ചനിറത്തിലുള്ള സാറ്റിൻ പൈജാമയായിരുന്നു വേഷം. ലളിതവും സുന്ദരവുമായ സ്റ്റൈല്‍. 

അലക്സാൻഡ്ര ഒ'നെല്ലി ‍ഡിസൈൻ ചെയ്ത പാറ്റേണ്‍ വസ്ത്രത്തിൽ ഹോട്ട് ലുക്കിലാണ് പാരിസ് കാഴ്ചകൾ കാണാൻ എത്തിയത്. ഫാർ ഡിസൈനർ ചെരുപ്പും അഡീം ബാഗും ആക്സസറൈസ് ചെയ്തു. ഈ ലുക്ക് സോഷ്യൽ ലോകത്ത് തരംഗമായി. ഫാഷനിസ്റ്റുകള്‍ കയ്യടിച്ചപ്പോൾ ആരാധകർക്ക് സമ്മിശ്ര അഭിപ്രായങ്ങളായിരുന്നു.

ഒലിവ് ഗ്രീന്‍ പാന്റ് സ്യൂട്ടിലുള്ള ലുക്കും ശ്രദ്ധ നേടി. വൺ ഷോൾഡർ ആയിരുന്നു ഇതിന്റെ പ്രത്യേകത. പീറ്റർ പൈലോട്ടോ ആണ് ഡിസൈനർ. ഒരു മിനി പൗച്ച് കയ്യിൽ കരുതിയിരുന്നു.

ഫാഷൻ ലോകത്തിന്റെ പ്രിയ നഗരി പ്രിയങ്ക ചോപ്രയുടെ കൂടുതൽ ഫാഷൻ പരീക്ഷണങ്ങൾക്കു സാക്ഷിയാകും എന്നാണ് ആരാധകർ വിശ്വസിക്കുന്നത്. ബോളിവുഡ് സുന്ദരിമാരിൽ ഫാഷൻ ലോകത്ത് പ്രിയങ്കയ്ക്ക് എതിരാളികളില്ലെന്നും അവർ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com