ADVERTISEMENT

14 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് കുഞ്ചാക്കോ ബോബന്റെയും പ്രിയയുടെയും ജീവിതത്തിലേക്ക് ഇസഹാഖ് വരുന്നത്. പൊന്നോമനയുടെ മാമോദീസ ചടങ്ങുകൾ ആഘോഷമായി തന്നെ നടത്തി. താരങ്ങളാൽ സമ്പന്നമായ ചടങ്ങില്‍ താരമായത് കുഞ്ഞ് ഇസ തന്നെ. 

പൊന്നോമനയുടെ മാമോദീസാ ചടങ്ങുകൾക്ക് പ്രിയ ധരിച്ച അനാർക്കലി ഏവരുടെയും ശ്രദ്ധ നേടിയിരുന്നു. എന്നാൽ അതിസുന്ദരമായ ആ വസ്ത്രത്തിൽ ഒരു സന്ദേശം തുന്നിച്ചേർത്ത കാര്യം ആരും അറിഞ്ഞു കാണില്ല.‘‘ഈ സുന്ദര സുദിനം നിന്റെ ജീവിതയാത്രയുടെ തുടക്കവും അടയാളപ്പെടുത്തലുമാകുന്നു. നീണ്ട 14 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ദൈവം ഞങ്ങൾക്കു തന്ന നിധി. മാലാഖയോട് ഞങ്ങൾ തേടിയ ചോദ്യത്തിനുള്ള ഉത്തരം. ഇസഹാഖ് കുഞ്ചാക്കോ. ഇസാ, അപ്പയും അമ്മയും നിന്നെ സ്നേഹിക്കുന്നു’’ ആശംസയും പ്രാര്‍ഥനയും നിറയുന്ന ഹൃദ്യമായ ഈ വരികൾ പ്രിയയുടെ അനാർ‌ക്കലിയിൽ തുന്നിച്ചേര്‍ത്തിരുന്നു.

ഇതോടൊപ്പം ബൈബിൾ വചനങ്ങളും അനാർക്കലിയിൽ ഉണ്ട്. കു​ഞ്ഞിനെ ലഭിച്ചതിനു ദൈവത്തോടു നന്ദി പറയുന്നതും മകനെ സ്വാഗതം ചെയ്യുന്നതുമായ വചനങ്ങളാണ് കുറിച്ചിരിക്കുന്നത്.

‘‘കുഞ്ഞിനു ഞാൻ പ്രാർഥിച്ചു ഞാൻ അവനോടു ചോദിച്ചതു കർത്താവു എനിക്കു തന്നിരിക്കുന്നു’’ 

priya-kuchako-isa-baptism

“എന്റെ നാമത്തിൽ കുഞ്ഞിനെ സ്വാഗതം ചെയ്യുന്നവൻ എന്നെ സ്വാഗതം ചെയ്യുന്നു.” 

‘‘ഈ പ്രത്യേക ദിവസത്തിലും എല്ലായ്പ്പോഴും ദൈവം നിങ്ങളെ നിങ്ങളെ പരിപാലിക്കുകയും അവന്റെ സംരക്ഷണത്തിൽ സുരക്ഷിതമായി സൂക്ഷിക്കുകയും ചെയ്യട്ടെ !!’’ 

ഡിസൈനർമാരായ മരിയ.ടി.മരിയ ആണ് അനാർക്കലി ഒരുക്കിയത്. മാസങ്ങൾ നീണ്ട അധ്വാനമാണ് അനാർക്കലി. മണിക്കൂറുകൾ ചെലവഴിച്ചാണ് ഡിസൈനിങ് ടീം ഇതെല്ലാം തുന്നിച്ചേർത്തത്.

ഷിമർ ജോർജറ്റിന്റെ പ്ലെയിൻ മെറ്റീരിയലിൽ ഹാൻഡ് വർക്ക് ചെയ്തെടുക്കുകയായിരുന്നു. സിൽവർ, ഗോൾഡൻ ത്രെഡ് വർക്കുകൾ വസ്ത്രത്തിന് മോടി കൂട്ടി. സ്കർട്ട് പോർഷനിലേക്ക് എത്തിയപ്പോൾ ലഖ്നൗ ചിക്കൻകാരി വർക്ക് പരീക്ഷിച്ചു. സിൽവർ–ഗോൾഡൻ കട്ട് ബീഡുകൾ കൂടി ചേർന്നപ്പോൾ സ്കർട്ടിന് എലഗെന്റ് ലുക്ക് കൈവന്നു. ഹാൻഡ് വർക്കുകളാണ് ദുപ്പട്ടയെ ആകർഷകമാക്കിയത്. സറി (Zari) ത്രെഡ് ഫ്ലവേഴ്സും സ്ഫടികം പോലുള്ള മുത്തുകളും ദുപ്പട്ടയെ മനോഹരമാക്കി. റഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്ത എമറൾഡും പോൽക്കി ഡയമണ്ട്സും ചേർത്താണ് പ്രിയയുടെ മാല ഒരുക്കിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com