സാരി ട്വിറ്റർ; വിവാഹദിനത്തിലെ ചിത്രം പങ്കുവച്ച് പ്രിയങ്ക ഗാന്ധി

HIGHLIGHTS
  • പ്രിയപ്പെട്ട സാരി ധരിച്ച ചിത്രം പങ്കുവയ്ക്കണം
saree-twitter-trends-online-as-women-share-graceful-pictures
പ്രിയങ്ക ഗാന്ധി, പ്രിയ മാലിക്, നഗ്‌മ
SHARE

ചലഞ്ചുകളുടെ പ്രളയമാണ് സോഷ്യൽ ലോകത്ത്. പല ചലഞ്ചുകളും അപകട സ്വഭാവമുള്ളതിനാൽ നിയമവിരുദ്ധമായി പ്രഖ്യാപിക്കുന്നതും പതിവാണ്. എന്നാൽ കണ്ണിനു കുളിർമയേകുന്ന ഹൃദ്യമായ ഒരു ചലഞ്ചാണ് ‘സാരി ട്വിറ്റർ.’

ജൂലൈ 15ന് പ്രത്യക്ഷപ്പെട്ടു തുടങ്ങിയ ‘സാരി ട്വിറ്റർ’ ഹാഷ്ടാഗ് ട്വിറ്ററിൽ ശ്രദ്ധ നേടുകയാണ്. തങ്ങൾക്കു പ്രിയപ്പെട്ട സാരി ധരിച്ചുള്ള ചിത്രം പങ്കുവയ്ക്കുകയാണ് ഈ ചലഞ്ചിൽ ചെയ്യേണ്ടത്.

രാഷ്ട്രീയക്കാരും സിനിമാ നടികളും ചിത്രങ്ങൾ പങ്കുവച്ചതോടെ സംഭവം ഹിറ്റായി. കോണ്‍ഗ്രസ് നേതാക്കളായ പ്രിയങ്ക ഗാന്ധി, നഗ്മ, ശിവസേനാ നേതാവ് പ്രിയങ്ക ചതുർവേദി, ബിജെപി നേതാവ് നൂപുർ ശർമ, നടിമാരായ പ്രിയ മാലിക്, മീരാ ചോപ്ര, യാമി ഗൗതം എന്നിവർ സാരി ട്വിറ്ററിന്റെ ഭാഗമായി.

22 വർഷം മുൻപ് വിവാഹദിനത്തിൽ എടുത്ത ചിത്രമാണ് പ്രിയങ്ക ഗാന്ധി പങ്കുവച്ചത്. പൂജാ വേളയിൽ എടുത്ത ചിത്രമാണ് ഇതെന്നു പ്രിയങ്ക ട്വിറ്ററിൽ‌ കുറിച്ചിട്ടുണ്ട്.

FROM ONMANORAMA