ADVERTISEMENT

സിനിമയിൽ താരമാണെങ്കിൽ ഫാഷൻ ലോകത്ത് സൂപ്പർ താരമാണ് കിയാര അദ്വാനി. അർജുൻ റെഡ്ഡി എന്ന തെലുങ്ക് ചിത്രത്തിന്റെ ഹിന്ദി പതിപ്പായ കബീർ സിങ്ങിലെ നായികയാണ് കിയാര. സിനിമയിലെ മികച്ച പ്രകടനത്തിന് അഭിനന്ദനങ്ങൾ നേടിയെടുത്ത കിയാര വീണ്ടും താരമാവുകയാണ്.

ഡൽഹിയിൽ നടന്ന ഡിസൈനേഴ്സ് ഫാഷൻ ഷോയിൽ‌ അമിത് അഗർവാൾ ഡിസൈൻ ചെയ്ത ബ്രൈഡൽ ലഹങ്കയിലാണ് കിയാര കയ്യടി നേടിയത്. ‘ലുമെൻ’ എന്ന പുതിയ കലക്‌ഷനാണ് അഗർവാൾ അവതരിപ്പിച്ചത്.

kiara-advani-002

ഷിമ്മറി ബ്രൈറ്റ് റെഡ് ലഹങ്കയിലാണ് കിയാര റാംപില്‍ ചുവടുവച്ചത്. മനുഷ്യന്റെയും സസ്യങ്ങളുടെയും ഘടനയെ പ്രതിനിധീകരിക്കുന്ന ഡിസൈനാണ് ലഹങ്കയ്ക്കുള്ളത്. മരതകം കല്ലുള്ള സ്റ്റേറ്റ്മെന്റ് നെക്‌ലേസ് മാത്രമായിരുന്നു ആഭരണം. മിനിമലിസ്റ്റ് മേക്കപ്പ് ആയിരുന്നു മറ്റൊരു പ്രത്യേകത.

അമിത് അഗർവാളിന്റെ ഔട്ട്ഫിറ്റുകളെ വിശേഷിപ്പിക്കാൻ വാക്കുകളില്ല എന്നായിരുന്നു കിയാര പ്രതികരിച്ചത്. ‘‘എനിക്ക് വളരെ ഇഷ്ടമായി. ദൂരെ നിന്നു പോലും ഇദ്ദേഹത്തിന്റെ വർക്കുകൾ തിരിച്ചറിയാനാകും’’– താരം പറഞ്ഞു.

kiara-advani-003

വിവാഹത്തിന് എങ്ങനെയുള്ള വസ്ത്രമായിരിക്കും ധരിക്കുക എന്ന ചോദ്യത്തിനും കിയാര മറുപടി നൽകി. ‘‘ഭാരം കുറഞ്ഞ, ശരിയായി ശ്വസിക്കാൻ സാധിക്കുന്ന വസ്ത്രമായിരിക്കും ധരിക്കുക. എത്ര ഭാരം കുറഞ്ഞതാകുമോ അത്രയും നല്ലത്. ആ വസ്ത്രം നമുക്ക് സന്തോഷം നൽകണം’’– താരം വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com