ADVERTISEMENT

ബോളിവുഡ് താരങ്ങളുടെ ആഡംബര ആക്സസറീസ് തുടർച്ചയായി വാർത്തകളിൽ നിറയുകയാണ്. പ്രിയങ്ക ചോപ്രയുടെ ലിപ്സ്റ്റിക് ബാഗിനു പിന്നാലെ അർജുൻ കപൂറിന്റെ വാച്ചാണ് ഫാഷൻ ലോകത്തു ചർച്ചയാകുന്നത്.

അമേരിക്കയിൽ അവധിക്കാലം ആഘോഷിക്കാൻ എത്തിയ അർജുൻ നിരവധി ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു.  താരത്തിന്റെ കയ്യിലെ വാച്ചിലാണ് ആരാധകരുടെ ശ്രദ്ധ പതിഞ്ഞത്. ചില്ലറക്കാരനല്ല ഈ വാച്ച്. Rolex Oyster Perpetual Yacht Master II വാച്ചായിരുന്നു താരം ധരിച്ചത്. ഇരുപത്തിയേഴു ലക്ഷത്തി അമ്പത്തി ഏഴായിരം (2,757,000) രൂപയാണ് ഈ വാച്ചിന്റെ വില. 

1992ലാണ് ഈ മോഡല്‍ റോലക്സ് വിപണിയിൽ എത്തിക്കുന്നത്. നീന്തൽ താരങ്ങൾക്കു വേണ്ടി പ്രത്യേകം ഡിസൈന്‍ ചെയ്ത ഈ വാച്ച് 18 കാരറ്റ് സ്വർണം കൊണ്ടാണ് നിർമിച്ചിരിക്കുന്നത്. വാട്ടർ പ്രൂഫിലും കരുത്തിലും വളരെയധികം മികവു പുലർത്തുന്നു. സുപ്രധാന നിമിഷങ്ങളിലെ ആകാംക്ഷ സൂക്ഷിച്ചു വയ്ക്കാൻ കഴിയുന്ന മെക്കാനിക്കൽ മെമ്മറിയുള്ള ലോകത്തിലെ ഏക വാച്ചാണിത്. അര്‍ജുൻ കപൂറിന്റെ വാച്ചു കലക്‌ഷനിലെ വിലയേറിയ വാച്ച് ഇതാണെന്നും റിപ്പോർട്ടുകളുണ്ട്.

ഷൂസുകളുടെ കലക്‌ഷനാണ് അർജുൻ കപൂറിനെ ഫാഷന്‍ ലോകത്തെ താരമാക്കിയത്. വിവിധ ബ്രാന്‍ഡുകളുടെ നിരവധി സ്റ്റൈലിഷ് ഷൂസ് അർജുന്റെ കലക്‌ഷനിലുണ്ട്.

ഷൂസിൽ മാത്രമല്ല, വാച്ച് കലക്‌ഷനിലും താരം പുലിയാണെന്നാണ് ആരാധകരുടെ പക്ഷം. മലൈക അറോറയുടെ സമ്മാനമാണോ ഈ വാച്ച് എന്ന സംശയവും ചില ആരാധകര്‍ ഉന്നയിക്കുന്നുണ്ട്. സോഷ്യൽ ലോകത്ത് അർജുന്റെ വാച്ച് ഹിറ്റാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com