ADVERTISEMENT

1972 ൽ നിർമിച്ച ഒരു നൈക്കി സ്നീക്കേഴ്സാണ് ഇപ്പോൾ ഫാഷൻ ലോകത്തെ ചൂടൻ ചർച്ച. ന്യൂയോർക്കിൽ നടന്ന ലേലത്തിൽ ‘മൂൺ ഷൂസ്’ എന്ന് വിളിപ്പേരുള്ള സ്നീക്കേഴ്സ് ലേലത്തിൽ പോയത് 3 കോടിയിലേറെ രൂപയ്ക്കാണ്. പൊതുലേലത്തിൽ ഒരു ഷൂസിന് ലഭിക്കുന്ന എറ്റവും ഉയർന്ന തുകയായിട്ടാണ് ഇത് കരുതപ്പെടുന്നത്. കനേഡിയൻ ഇൻവെസ്റ്ററായ മൈൽസ് നദാലാണ് സ്നീക്കേഴ്സ് സ്വന്തമാക്കിയതെന്ന് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 

കണ്ണു തള്ളുന്ന തുകയ്ക്ക് ഈ ഷൂസ് സ്വന്തമാക്കാൻ വാശിയേറെ ലേലം നടന്നതിന്റെ പിന്നിലും കാരണമുണ്ട്. നൈക്കിയുടെ കോ ഫൗണ്ടറും കോച്ചുമായ ബിൽ ബൗവർമെൻ 1972ലെ ഒളിംപിക്സ് ട്രയൽസിൽ പങ്കെടുക്കുന്ന ഓട്ടക്കാർക്ക് വേണ്ടി സ്വന്തമായി ഡിസൈൻ ചെയ്ത 12 ഹാൻഡ്മെയ്ഡ് ഷൂസുകളിൽ ഒരെണ്ണമാണിത്. ഇതിനു മുൻപു വരെ 1984ലെ ഒളിംപിക്‌സ്‌ ബാസ്ക്കറ്റ് ബോൾ മത്സരത്തിൽ മൈക്കൾ ജോർദൻ അണിഞ്ഞ കോൺവേഴ്സ് ഷൂസ് ആയിരുന്നു എറ്റവും വിലയേറിയത്. ഈ റെക്കോർഡാണ് നൈക്കിയുടെ സ്വന്തം ഷൂസുകൾ സ്വന്തമാക്കിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com