ADVERTISEMENT

തമിഴ് നടൻ വിജയ് സേതുപതിക്കും സംവിധായകൻ അറ്റ്ലിക്കും ജാക്കറ്റ് സമ്മാനിച്ച് ഡിസൈനർ ജിഷാദ്. വിക്രം വേദയിലെ തീപാറുന്ന രംഗമാണ് വിജയ് സേതുപതിക്കു വേണ്ടി ഒരുക്കിയ ജാക്കറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

vijay-sethupathi-jishad
വിജയ് സേതുപതി ജാക്കറ്റ് ഡിസൈനർ ജിഷാദിനൊപ്പം

അറ്റ്ലി–വിജയ് ചിത്രം ബിഗിലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഉൾപ്പെടുത്തിയാണ് അറ്റ്ലിക്കുള്ള ജാക്കറ്റ്. സമാനമായ ഒരു ജാക്കറ്റ് ഇളയ ദളപതി വിജയ്‌ക്കു വേണ്ടി ഒരുക്കിയിട്ടുണ്ട്. ദളപതി എന്ന് ഈ ജാക്കറ്റിൽ ആലേഖനം ചെയ്തിരിക്കുന്നു.

jacket-design

സ്റ്റൈലിഷ് ലുക്കിൽ പുതിയ പരീക്ഷണമാണ് ജിഷാദ് തയാറാക്കുന്ന ജാക്കറ്റുകൾ. മുൻപ് മോഹൻലാലിനും ശ്രീകുമാർ മേനോനും വേണ്ടി തയാറാക്കിയ ഒടിയൻ ജാക്കറ്റുകൾ ശ്രദ്ധ നേടിയിരുന്നു. സൽമാൻ ഖാനു വേണ്ടി റേസ് 3 എന്ന സിനിമയിലൂടെയാണ് ജിഷാദ് സെലിബ്രിറ്റി ജാക്കറ്റ് ഡിസൈനിങ് തുടങ്ങിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com