ADVERTISEMENT

മിസ് ഇംഗ്ലണ്ട് കിരീടം സ്വന്തമാക്കി ഇന്ത്യൻ വംശജയായ ഡോക്ടർ ഭാഷാ മുഖർജി. ഡെർബിയെ പ്രതിനിധീകരിച്ചാണ് ഭാഷ മത്സരത്തിന് എത്തിയത്. മിസ് ഇംഗ്ലണ്ട് 2019 ആയി തിരഞ്ഞെടുക്കപ്പെട്ടതോടെ ഡിസംബറിൽ ലണ്ടനിൽ നടക്കുന്ന ലോക സുന്ദരി മത്സരത്തിന് ഭാഷ യോഗ്യത നേടി.

23കാരിയായ ഭാഷയ്ക്ക് ബോസ്റ്റണിലെ പിൽഗ്രിം ആശുപത്രിയിൽ ഡോക്ടറായി നിയമനം ലഭിച്ചിട്ടുണ്ടത് ആദ്യ ഷിഫ്റ്റിനു പ്രവേശിക്കാന്‍ മണിക്കൂറുകൾ മാത്രം ശേഷിക്കെയുള്ള വിജയം കുടുംബത്തിന് ഇരട്ടി മധുരമായി.

ഭാഷയ്ക്ക് ഒൻപതു വയസ്സുള്ളപ്പോഴാണ് മാതാപിതാക്കൾ ഇന്ത്യയിൽ നിന്ന് ഇംഗ്ലണ്ടിലേക്ക് കുടിയേറുന്നത്. നോട്ടിങ്ഹാം സർവകലാശാലയിൽ നിന്നു മെഡിസിനിൽ ബിരുദം നേടിയത്. അഞ്ചു ഭാഷകൾ കൈകാര്യം ചെയ്യുന്ന ഭാഷയുടെ ഐക്യു 146 ആണ്.

പഠനവും സൗന്ദര്യ മത്സരവും ഒന്നിച്ചു കൊണ്ടു പോകുന്നത് ബുദ്ധിമുട്ടായിരുന്നുവെന്നും നേട്ടത്തിൽ സന്തോഷമുണ്ടെന്നും ഭാഷ പറഞ്ഞു. തെക്കൻ ഏഷ്യയേയും ഡെർബിയെയും പ്രതിനിധീകരിക്കാൻ സാധിച്ചതിൽ അഭിമാനമാണെന്നും സുന്ദരി വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com