ADVERTISEMENT

സ്റ്റേജ് ഷോകളിലും മറ്റ് പൊതുപരിപാടികളിലും സാരിയിൽ തിളങ്ങാനാണ് മാധുരി ദീക്ഷിത്തിന് ഇഷ്ടം. ആഡംബരം നിറയുന്ന സാരിയിൽ വേദിയിൽ തിളങ്ങുന്നത് താരസുന്ദരിയുടെ ശീലമാണ്. ഇക്കാര്യത്തിൽ 52കാരിയായ മാധുരിയോടു മത്സരിക്കാൻ യുവ താരങ്ങൾക്ക് ഇപ്പോഴും സാധിക്കില്ല എന്നാണ് ഫാഷൻ ലോകവും പറയുന്നത്.

View this post on Instagram

Stop and pose! 📷

A post shared by Madhuri Dixit (@madhuridixitnene) on

മാധുരി വിധികർത്താവായി എത്തുന്ന ഡാൻസ് റിയാലിറ്റി ഷോയ്ക്കു വേണ്ടിയാണ് പിങ്ക് സാരിയിൽ താരം എത്തിയത്. ഗോൾഡൻ ബോർഡറോടു കൂടിയ കാഞ്ചിപുരം സാരിയായിരുന്നു ഇത്. കുതിരകളുടെ എബ്രോയട്രി ആയിരുന്നു സാരിയുടെ മറ്റൊരു പ്രത്യേകത. പരമ്പരാഗത ശൈലിയിലുള്ള ആഭരണങ്ങളാണ് ആക്സസറൈസ് ചെയ്തത്.

View this post on Instagram

💞

A post shared by Madhuri Dixit (@madhuridixitnene) on

അക്ഷയ് കുമാറും ഈ ഷോയുടെ ഭാഗമായി എത്തുന്നുണ്ട്. മാധുരിയുടെ ഈ ചിത്രങ്ങള്‍ സോഷ്യൽ ലോകത്ത് തരംഗമായി. സാരിയിൽ താരം കൂടുതൽ സുന്ദരിയാണ് എന്നാണ് ആരാധകരുടെ അഭിപ്രായം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com