sections
MORE

കയ്യടി നേടി അനുപമയുടെ പുതിയ ഫോട്ടോഷൂട്ട്

anupama-parameshwaran-new-look-photoshoot
അനുപമ പരമേശ്വരൻ
SHARE

ചുരുങ്ങിയ കാലം കൊണ്ടു സിനിമാ ലോകത്തു മാത്രമല്ല ഫാഷൻ ലോകത്തും ശ്രദ്ധേയ സാന്നിധ്യമായ നായികയാണ് അനുപമ പരമേശ്വരൻ. വ്യത്യസ്തവും സ്റ്റൈലിഷുമായ ലുക്കുകളിൽ അനുപമ നടത്തുന്ന ഫോട്ടോഷൂട്ടുകൾ സോഷ്യൽ ലോകത്ത് ഹിറ്റാകാറുണ്ട്. 

anupama-parameshwaran-1

പാന്റ്സാരിയിലുള്ള ശ്രദ്ധേയമായ ഫോട്ടോഷൂട്ടിനു ശേഷം പുതിയ ലുക്കിലെത്തി അനുപമ വീണ്ടും കയ്യടി നേടുകയാണ്. നീളൻ കയ്യും ഫിഷ് കട്ട് എന്‍ഡുമാണ് ടോപ്പിന്റെ ആകർഷണം. പ്ലെയ്ൻ ഡിസൈനുകൾക്ക് പ്രാധാന്യം കൊടുക്കാറുള്ള അനുപമ ഇത്തവണ ചെക്കിലേക്ക് മാറിയതും ശ്രദ്ധേയമാണ്. ഹെവി റിങ് കമ്മലും സിബ് ടോപ് ബ്ലാക് ഷൂസുമാണ് ആക്സസറീസ്. ലാവണ്യ ബാത്തിനയും വെങ്കിടേഷുമാണ് സ്റ്റൈലിസ്റ്റുകൾ.

ഫാഷൻ ‍ഡിസൈനിങ്ങില്‍ താൽപര്യമുള്ള അനുപമ വസ്ത്രധാരണത്തിൽ മികവു പുലർത്താറുണ്ട്. പുതിയ ഫോട്ടോഷൂട്ടും മികച്ചതാണെന്ന് ആരാധകർ അഭിപ്രായപ്പെടുന്നു.

MORE IN GLITZ N GLAMOUR
SHOW MORE
FROM ONMANORAMA