ADVERTISEMENT

പ്രാണയുടെ ഓണം കലക്‌ഷനായ ചെത്തി മഞ്ചാടിയിൽ തിളങ്ങി സംയുക്ത മേനോൻ. അതിമനോഹരമായ ലഹങ്കയിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. മലയാളികളുടെ ഗൃഹാതുരത്വത്തെ തൊട്ടുണർത്തുന്നതാണ് പൂർണിമ ഇന്ദ്രജിത്തിന്റെ പ്രാണ ഒരുക്കുന്ന ചെത്തി മഞ്ചാടി. 

samyuktha-menon-2

വെള്ളയിൽ ചെത്തിപ്പൂക്കളുടെ സൗന്ദര്യം നിറയുന്ന ലഹങ്കയ്ക്ക് നാടൻ സൗന്ദര്യമുണ്ട്. ഒറ്റയ്ക്കും കൂട്ടമായും ചെത്തി ലഹങ്കയിൽ വിരിഞ്ഞു നിൽക്കുന്നു. കസവു കരയുള്ള ദുപ്പട്ടയും ചേരുമ്പോൾ മലയാളിത്തനിമ നിറയുന്നു. ദുപ്പട്ടയുടെ അടിയിൽ ഓളം തുള്ളുന്ന ഡ്രാപ്പുകൾ ഉണ്ട്. ഓറഞ്ച് കലർന്ന ചെത്തിയുടെ ചുവപ്പാണ് ഡ്രാപ്പുകളുടെ നിറം. യഥാർഥ മഞ്ചാടിയും കുന്നിക്കുരുവും വസ്ത്രങ്ങളിൽ ഉപയോഗിക്കുന്നതും ‘ചെത്തി മഞ്ചാടി’ കലക്‌ഷന്റെ സവിശേഷതയാണ്. 

samyuktha-menon-3

കേരളത്തിന്റെ അതിജീവനത്തിന്റെ കരുത്ത് വസ്ത്രശേഖരത്തിൽ നിറയുന്നുണ്ട് എന്ന് പൂർണിമ പറയുന്നു. ‘കഴിഞ്ഞ വർഷത്തെ ഓണം പ്രളയത്തിൽ മുങ്ങിയപ്പോൾ അന്നത്തെ കലക്ഷൻ ഞങ്ങൾ ലോഞ്ച് ചെയ്തില്ല. പ്രളയം അതിജീവിച്ച് ഉയർന്നുവന്നാണ് ഇത്തവണ നമ്മൾ ഓണം ആഘോഷിക്കുന്നത്. ആ അതിജീവനത്തിന്റെ ഓർമയിൽ, നാടിന്റെ പച്ചപ്പ് എന്ന എന്ന ചിന്തയിൽ മൂഡ് ബോർഡിൽ വരച്ചതെല്ലാം നമ്മുടെ നാട്ടിലെ ചെടികളുടെയും പൂക്കളുടെയും ചിത്രമാണ്. വാഴയും ചെത്തിയും താമരയും അങ്ങനെ പലതും.’’– പൂർണിമ പറഞ്ഞു.

ചെത്തിയുടെ പ്രത്യേക സൗന്ദര്യത്തെക്കുറിച്ചും പൂർണിമ വാചാലയായി. ‘‘നിറങ്ങൾ കൂടി ചേർത്തപ്പോൾ അതിൽ ചെത്തിക്കൊരു വേറിട്ട ചന്തം. എനിക്കു പണ്ടേ ഇഷ്ടമുള്ള പൂവാണത്. ഒറ്റയായും കൂട്ടമായും ഭംഗിയാണ് ചെത്തി. ശ്രദ്ധിച്ചിട്ടുണ്ടോ, തീരെച്ചെറിയ ഇതളുകളുള്ള ആ പൂവിന് ഒട്ടും ചേരാത്തത് എന്നു തോന്നുന്ന വലിയ ഇലകളും. സാധാരണ ചുവപ്പല്ല ചെത്തിയുടേത്, ഓറഞ്ച് കലർന്നൊരു നിറമാണ്. അതിന്റെ ഇലയുടെ പച്ചപ്പുമതേ, വ്യത്യസ്തമായ പച്ച. ഈ കളർ പാലറ്റ് നൂറുശതമാനം ചോരാതെയാണ് പ്രാണയുടെ ഓണം കലക്ഷൻ ഒരുക്കിയിട്ടുള്ളത്’’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com