39000 രൂപയുടെ ബെൽറ്റ്, ബാച്ചിലർ പാർട്ടി ആഘോഷിക്കാൻ സ്റ്റൈലൻ ലുക്കിൽ സാനിയ

HIGHLIGHTS
  • സ്നീക്കേഴ്സിന്റെ വില 66,496 രൂപ
  • ഗൂച്ചി ബെൽറ്റിന് 39,229 രൂപ
sania-mirza-fashion-goals-in-paris
SHARE

സഹോദരി അനം മിർസയ്ക്കൊപ്പം പാരിസ് യാത്രയിലാണ് ഇന്ത്യൻ ടെന്നിസ് താരം സാനിയ മിർസ. ഈ യാത്ര കഴിഞ്ഞാൽ വൈകാതെ തന്നെ അനം മിർസയുടെ വിവാഹം ഉണ്ടാകും. എന്തായാലും ഫാഷൻ ലോകത്തിന്റെ ഹൃദയകവാടമായ പാരിസിൽ സ്റ്റൈലിഷ് ലുക്കിൽ ആരാധകരുടെയും ഫാഷൻ പ്രേമികളുടെയും കയ്യടി നേടുകയാണ് സാനിയ മിർസ.

ക്ലാസിക്, സ്റ്റൈലിഷ് ഔട്ട്ഫിറ്റുകളിലുള്ള ചിത്രങ്ങളാണ് സാനിയ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നത്. കറുപ്പ് നിറത്തിലുള്ള ടർട്ടിൽ നെക് ഡ്രസ്സിലുള്ള ചിത്രമാണ് കൂടുതൽ ശ്രദ്ധേയം. അതീവ സന്തോഷത്തോടെ പോസ് ചെയ്ത ചിത്രങ്ങളിൽ, അതിസുന്ദരിയായാണ് താരത്തെ കാണുന്നത്. ബീജ് ഓവർ‌കോട്ട്  നൽകുന്നു പ്രൗഡി സാനിയയുടെ വസ്ത്രധാരണത്തിൽ വ്യക്തം. മികച്ച രീതിയിൽ ആക്സസറൈസ് ചെയ്തിട്ടുണ്ട്.

സാനിയയുടെ ഗൂച്ചി ബെൽറ്റ് ആണ് വസ്ത്രധാരണ കൂടുതൽ സ്റ്റൈലിഷ് ആക്കുന്നത്. ഈ ബെൽറ്റിന് 39,229 (550 ഡോളർ) രൂപയാണ് വില. ഫ്രഞ്ച് ഫാഷൻ കമ്പനിയായ ലൂയി വെറ്റോൺ സ്ത്രീകൾക്കു വേണ്ടി പ്രത്യേകമൊരുക്കിയ ടൈം ഔട്ട് കലക്‌ഷനിൽ നിന്നുള്ള റോസ്  സ്നീക്കേഴ്സ് ആണ് മറ്റൊരു ആകർഷണം. 66,496 രൂപയാണ് ഈ സ്നീക്കേഴ്സിന്റെ വില. ലൂയി വെറ്റോൺ ഡിസൈനിലുള്ള ക്രോസ് ബോഡി ബാഗും ലുക്കിനു കരുത്തേകുന്നു.

വ്യത്യസ്തമായ ഔട്ട്ലുക്കിലുള്ള വേറെയും ചിത്രങ്ങൾ സാനിയ പങ്കുവച്ചിട്ടുണ്ട്. അമ്മയായ ശേഷം സ്റ്റൈലിഷ് ലുക്കിൽ അടിച്ചു പൊളിക്കുന്ന സാനിയ ഫാഷൻ ലോകത്തിന് ആവേശമാകുകയാണ്.

MORE IN GLITZ N GLAMOUR
SHOW MORE
FROM ONMANORAMA