ADVERTISEMENT

ലോകസുന്ദരിമാരിൽ വിജയത്തിന്റെ പര്യായം എന്നാണ് ഐശ്വര്യ റായിയെ വിശേഷിപ്പിക്കുക. പല മേഖലകളിലായി താരം നേടിയ വളർച്ചയാണ് ഈ വിശേഷണത്തിനു കാരണം. അത് വീണ്ടും ഉറപ്പിക്കാൻ ഐശ്വര്യയ്ക്ക് സാധിക്കുന്നുമുണ്ട്. ഫാഷൻ ലോകത്തെ ഉത്സവമായ പാരിസ് ഫാഷൻ വീക്കിലും ആഷ് തിളങ്ങി.

aishwarya-rai-paris-fashion-week

പർപ്പിൾ നിറത്തിലുള്ള ഫ്ലോറൽ ഡിസൈനുകളുള്ള ഫ്രോക്കിൽ അതിസുന്ദരിയായി ഫാഷൻ വീക്കിനെത്തിയ താരത്തെ ക്യാമറ കണ്ണുകൾ ഒപ്പിയെടുത്തു. കടുംചുവപ്പ് നിറത്തിലുള്ള ലിപ്സ്റ്റിക്കും ഐമേക്കപ്പും ചേർന്നതോടെ റോക്കിങ് സ്റ്റൈലിലേക്ക് ആഷ് മാറി. മനോഹരമായ ഒരു ഷൂസും ആക്സസറൈസ് ചെയ്തിരുന്നു.

പതിവു പോലെ അരയിൽ കൈവെച്ച് പ്രൗഡിയോടെയുള്ള നിൽപും, ആരാധകര്‍ക്കു നേരെ ചുംബനമെറിഞ്ഞുമുള്ള പോസും ചേർന്നതോടെ ആഷിനു മുമ്പിൽ പാരിസ് കീഴടങ്ങി. 45കാരിയായ ഐശ്വര്യ, പാരിസ് വീക്കിന്റെ ആവേശം വർധിപ്പിച്ചതിന്റെ സന്തോഷത്തിലാണ് ഫാഷൻ ലോകം.

ഇറ്റാലിയൻ ഫാഷൻ ഡിസൈനർ ജിയാംബട്ടിസ്റ്റ വാല്ലിയാണ് മുൻലോകസുന്ദരിക്കു വേണ്ടി വസ്ത്രമൊരുക്കിയത്. മകൾ ആരാധ്യയും ഐശ്വര്യയ്ക്കൊപ്പം ഫാഷൻ വീക്കിന് എത്തിയിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com