ADVERTISEMENT

ഫാഷൻ വീക്കുകളിൽ സാന്നിധ്യമാകാൻ മുൻ ലോകസുന്ദരി ഐശ്വര്യ റായ് എത്തുമ്പോൾ ഒരു കൊച്ചുസുന്ദരി കൂടെ ഒപ്പമുണ്ട്. മകൾ ആരാധ്യ. പാരിസ് ഫാഷൻ വീക്കിന്റെ ആവേശമുയർത്തി ആരാധകരുടെ സ്വന്തം ആഷ് എത്തിയപ്പോഴും സ്ഥിതി വ്യത്യസ്തമായില്ല.  നല്ല സ്റ്റൈലിഷ് ആയി തന്നെ ആരാധ്യയും എത്തി.

ഫാഷന്റെ ലോകത്തിന്റെ ഹൃദയകവാടമായ പാരിസിൽ ഫ്ലോറൽ സൗന്ദര്യത്തിൽ ആഷ് കയ്യടി നേടിയെങ്കിലും ആരാധകരുടെ ശ്രദ്ധ ആരാധ്യയിലായിരുന്നു. മഞ്ഞ നിറത്തിൽ ഫ്ലോറൽ ഡിസൈനുകൾ നിറഞ്ഞതായിരുന്നു ആരാധ്യയുടെ ഫ്രോക്ക്. പൂക്കള്‍ നിറഞ്ഞു നിൽക്കുന്ന തോട്ടം പോലെ തോന്നും. പല നിറങ്ങൾ ചേർന്ന് ഫ്രോക്കിന് അനുയോജ്യമായി ഹെയർബാന്റ് ആക്സസറൈസ് ചെയ്തിരുന്നു. ഓപ്പൺ ഷൂസിനൊപ്പം മുട്ടിനുമുകളിൽ നിൽക്കുന്ന വെള്ള സോക്സും ധരിച്ചിരുന്നു. 

പാപ്പരാസികളും ഫാഷൻ ലോകവും വളരെയധികം കൗതുകത്തോടെ പിന്തുടരുന്ന താരപുത്രിയാണ് ആരാധ്യ. അമ്മയുടെ വഴിയേ മോഡലിങ്ങിലേക്കും സിനിമയിലേക്കും ആരാധ്യ പ്രവേശിക്കുമെന്നാണ് കണക്കുകൂട്ടൽ. ചെറുപ്പത്തിലേ ഫാഷൻ വീക്കുകളിൽ എത്തുന്നത് ഇതിനു കരുത്തേകുമെന്നും വിലയിരുത്തുന്നു.

എന്നാൽ, സമ്മിശ്ര അഭിപ്രായങ്ങളാണ് ആരാധ്യയുടെ വസ്ത്രധാരണത്തിന് ഫാഷൻ ലോകം നൽകുന്നത്. വസ്ത്രധാരണത്തിൽ മികവ് പുലര്‍ത്തുന്ന ഐശ്വര്യ, മകളുടെ വസത്രങ്ങളിൽ അധികം ശ്രദ്ധ നൽകുന്നില്ല എന്ന് അഭിപ്രായപ്പെടുന്ന ഫാഷൻപ്രേമികളുണ്ട്. പല സന്ദർഭങ്ങളിലും അനുയോജ്യമല്ലാത്ത നിറങ്ങളും പൂർണതയില്ലാത്ത ഡിസൈനുകളുമാണ് ആരാധ്യയുടെ വസ്ത്രങ്ങളിൽ കാണുന്നതെന്നാണ് ഇവരുടെ വാദം. ഫാഷൻ വീക്കിനെത്തിയപ്പോൾ ധരിച്ച വസ്ത്രവും ഇതിന് ഉദാഹരണമാണെന്ന് ഇവർ പറയുന്നു.

എന്നാൽ കൊച്ചു കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന ആകർഷകമായ നിറങ്ങളും ഡിസൈനുകളുമാണ് ആരാധ്യ ധരിക്കുന്നതെന്ന് ആഷ് ആരാധകർ പറയുന്നു. പാരിസ് വീക്കിനെത്തിയ മോഡലുകളുമായി ആരാധ്യയെ താരതമ്യം ചെയ്യേണ്ടതില്ലെന്നും ഒരു കുട്ടിയായി കാണൂ എന്നുമാണ് ഇവരുടെ അഭിപ്രായം. റാംപിൽ നടക്കുന്നത് ഐശ്വര്യ ആണെന്നും ഇവർ ഓര്‍മിപ്പിക്കുന്നു.  

പാരിസിൽ നിന്ന് ഐശ്വര്യ പോസ്റ്റ് ചെയ്ത മകൾക്കൊപ്പമുള്ള സെൽഫി വൈറലായിരുന്നു. ‘എന്നും എന്റെ മാലാഖ’ എന്ന തലക്കെട്ടിനൊപ്പമാണ് ആരാധ്യയ്ക്ക് ഒപ്പമുള്ള ചിത്രം ഐശ്വര്യ പങ്കുവച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com