ADVERTISEMENT

ഫാഷൻ ലോകത്തെ സ്വാധീനിച്ച 500 പേരുെട പട്ടികയിൽ സ്ഥാനം നേടി ബോളിവുഡ് താരം ദീപിക പദുകോൺ.  ലോകത്തെ മുൻനിര ഓൺലൈന്‍ പ്ലാറ്റ്ഫോമായ ബിസിനസ് ഓഫ് ഫാഷനാണ് പട്ടിക തയാറാക്കിയത്. ഇന്ത്യയിൽ നിന്ന് ദീപിക മാത്രമാണ് പട്ടികയിലുള്ളത്.

2.4 ട്രില്യൺ അമേരിക്കൻ ഡോളറാണ് ലോക ഫാഷൻ വിപണിയുടെ മൂല്യം. ഈ വിപണിയിലെ സ്വാധീനത്തിന്റെ അടിസ്ഥാനത്തിലാണ് ബിസിനസ് ഓഫ് ഫാഷൻ 500 പേരുടെ പട്ടിക തയാറാക്കിയത്.

‘‘ഇന്ത്യൻ നടിയും പ്രൊഡ്യൂസറുമാണ് ദീപിക പദുകോൺ. ഇന്ത്യയിൽ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാൾ.  2018ലെ ടൈം മാസികയുടെ ലോകത്തെ സ്വാധീനിച്ച 100 പേരുടെ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. പല വൻകിട ബ്രാൻഡുകൾക്കും ഉത്പന്നങ്ങൾക്കും വേണ്ടി പ്രവർത്തിച്ചു. പാശ്ചാത്യ ആഡംബര ഫാഷൻ ലാബലുകളെ ഇന്ത്യന്‍ ഡിസൈനേഴ്സിനൊപ്പം ചേർന്ന് അവതരിപ്പിച്ചിട്ടുണ്ട്’’– ദീപികയ്ക്ക് സൈറ്റിൽ നൽകിയ ആമുഖത്തിൽ പറയുന്നു.

ഏതാനും മാസങ്ങൾക്കു മുൻപ് ഓൺലൈൻ സൈറ്റ് നടത്തിയ അഭിമുഖത്തിൽ ഡിസൈനറായ സബ്യസാചി മുഖർജിക്കൊപ്പം ദീപിക പങ്കെടുത്തിരുന്നു. ഇന്ത്യയിലെ വിവാഹവസ്ത്ര വിപണിയെക്കുറിച്ചായിരുന്നു ഇരുവരും അന്നു സംസാരിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com