ADVERTISEMENT

ഫാഷന്‍ ലോകത്തെ അനുഷ്ക ഒരിക്കലും നിരാശപ്പെടുത്തിയിട്ടില്ല. ഓരോ തവണയും പരീക്ഷണങ്ങളുമായി താരം കയ്യടി നേടും. എല്ലെ അവാർഡ് നിശയിലും തൂവെള്ള ഗൗണിൽ അനുഷ്ക ഫാഷനിസ്റ്റുകളുടെ ഹൃദയം കവർന്നു.

anushka-sharma-3

നോർവീജിയന്‍ ഫാഷൻ ഡിസൈനർ ക്രിസ്റ്റ്യൻ ആദ്‌നെവിക് ഒരുക്കിയ ഓഫ് ഷോൾഡർ ഗൗണാണ് താരം ധരിച്ചത്. വൈറ്റ് സിൽക്കും ഷിഫോണും ചേർത്ത് തയാറാക്കിയ ഗൗണിൽ ഫ്രഞ്ച് ലേസും ലെതറും കൊണ്ട് ഡീറ്റൈയ്‌ലിങ് ചെയ്തിരുന്നു. ഹൈ സ്ലിറ്റ് അനുഷ്കയ്ക്ക് കൂടുതൽ ഹോട്ട് ലുക്ക് നൽകി.

anushka-sharma-2

ഇരുവശത്തേക്കും വിഭജിച്ച് ഇട്ടിരുന്ന മുടി കാഴ്ചയിൽ അലകൾ പോലെ തോന്നിപ്പിക്കും. മിനിമൽ മേക്കപ്പും ബോൾഡ് ഐമേക്കപ്പും വസ്ത്രത്തിനു ചേര്‍ന്നു പോകുന്ന രീതിയിലായിരുന്നു. താരത്തെ കാണാൻ ഗ്രീക്ക് ദേവതയെ പോലെ ഉണ്ടെന്നായിരുന്നു ആരാധകരുടെ അഭിപ്രായം. 

anushka-sharma-1
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com