ADVERTISEMENT

മോഡൺ ഔട്ട്ഫിറ്റുകളിൽ ഫാഷൻ പരീക്ഷണം നടത്തി കയ്യടി നേടുന്നതാണ് ബോളിവുഡ് താരം ആലിയ ഭട്ടിന്റെ രീതി. എയർപോർട്ട് ലുക്കിൽ ആലിയയെ വെല്ലാന്‍ വേറെ താരസുന്ദരിമാർ ഇപ്പോൾ ഇല്ലെന്നു തന്നെ പറയാം. എന്തായാലും പൂജാ കാലം എത്തിയതോടെ മറ്റു താരങ്ങൾക്കൊപ്പം ട്രഡീഷനൽ ഔട്ട് ഫിറ്റുകളിലേക്ക് ആലിയയും മാറി. എന്നാൽ വസ്ത്രധാരണത്തിലെ അസാധ്യമായ മികവ് ഇത്തവണയും ആലിയ തുടരുന്നു.

aliaa-bhutt-2

ഫ്ലോറൽ ഡിസൈനുകളുള്ള പിങ്ക് സാരിയാണ് ആലിയയുടെ വേഷം. അനുയോജ്യമായ സോളിഡ് കളർ സ്ലീവ് ലസ് ബ്ലൗസ് സാരിക്ക് കൂടുതൽ ഗാംഭീര്യം നൽകുന്നു. 

ഗോൾഡൻ ജിംകി കമ്മൽ മാത്രം ആഭരണമായി ധരിച്ച്, സാരിയുടെ ലാളിത്യം ലുക്കിൽ മുഴുവൻ പ്രകടിപ്പിക്കുവാൻ ശ്രദ്ധിച്ചിട്ടുണ്ട്. ഇതിന്റെ തുടർച്ചയായി മിനിമൽ മേക്കപ്പാണ് ചെയ്തിരിക്കുന്നത്. ഇരുവശത്തേക്കും സുന്ദരമായി  മുടി പകുത്തിട്ട് ഹെയർസ്റ്റൈലിലും സിംപിൾ പാറ്റേണ്‍ പിന്തുടരുന്നു. 

ലളിതമാണെങ്കിലും ആലിയയെ സമീപകാലത്ത് ഇത്ര സുന്ദരിയായി കണ്ടിട്ടില്ലെന്നാണ് ആരാധകർ പറയുന്നത്. പൂജാ വേളയിൽ സഹതാരങ്ങൾക്കൊപ്പമുള്ള ആലിയയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com