ADVERTISEMENT

കങ്കണയുടെ സാരി പ്രേമം അറിയാത്ത ഫാഷൻ ലോകത്തുണ്ടാകില്ല. പുത്തൻപരീക്ഷണങ്ങളാണ് കങ്കണയെ സാരയിൽ വ്യത്യസ്തയാക്കുന്നത്. 600 രൂപയുടെ സാരിയിൽ എയർപോർട്ടിലെത്തിയ കങ്കണയുടെ ലുക്ക് നേരത്തെ ശ്രദ്ധ നേടിയിരുന്നു. സാരിയിൽ ഇത്രയും കംഫർട്ടും സ്റ്റൈലിഷുമായ മറ്റൊരു ബോളിവുഡ് താരും ഇല്ല എന്നാണ് ഫാഷനിസ്റ്റുകൾ പറയുന്നത്.

ക്ലാസിക് വൈറ്റ് സാരിയിലുള്ള താരത്തിന്റെ പുതിയ സ്റ്റൈലും ഫാഷൻപ്രേമികളുടെ അഭിനന്ദനങ്ങൾ നേടി.  ഗോൾഡൻ കരയുടെ സൗന്ദര്യമുള്ള മസ്‌ലിൻ സാരി കാഴ്ചയിൽ സിംപിളാണ്. നിയോ ഇന്ത്യൻ ലുക്കിന്റെ പൂർണത നിറയ്ക്കുന്ന സ്ലീവ്‌ലസ് ബ്ലൗസാണ് ഒപ്പം ധരിച്ചിരിക്കുന്നത്. ആദ്യ ചിത്രത്തിൽ കമ്മൽ മാത്രമാണ് ആക്സസറി. 

ബാഗും സൺഗ്ലാസും ആക്സസറൈസ് ചെയ്തിരിക്കുന്ന രണ്ടാമത്തെ ചിത്രത്തിൽ കങ്കണ കൂടുതല്‍ സ്റ്റൈലിഷ് ആണ്. സുധ ബോംബെയാണ് ഡിസൈനർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com