ADVERTISEMENT

കുറച്ചു വർഷങ്ങളായി വമ്പൻ ഫാഷന്‍ പരീക്ഷണങ്ങളുമായി ശ്രദ്ധ നേടുകയാണ് ബോളിവുഡ് താരം ദീപിക പദുകോണ്‍. ഫാഷൻ ലോകത്തെ അമ്പരപ്പിച്ച് പല വേദികളിലും താരം കയ്യടി നേടി. ഇതിനെല്ലം പ്രചോദനം ബോളിവുഡിന്റെ സ്റ്റൈൽ ബോയി ആയ ഭർത്താവ് രൺവീർ സിങ് ആണെന്നാണ് ആരാധകർ വിശ്വസിക്കുന്നത്. ഇങ്ങനെയൊക്കെ ആണെങ്കിലും ദീപികയുടെ ചില പരീക്ഷണങ്ങൾ ഫാഷൻ ലോകത്തെ വളരെയധികം നിരാശപ്പെടുത്തിയിട്ടുണ്ട്. ഇക്കാര്യത്തിൽ ആരാധകർക്കിടയിലും ചർച്ചകൾ നടക്കാറുണ്ട്. 

ഇറ്റാലിയന്‍ ഫാഷന്‍ ഡിസൈനർറായ ജംബറ്റിസ്റ്റ വാല്ലി ഡിസൈൻ ചെയ്ത് നിയോൺ ഗ്രീൻ വസ്ത്രം അണിഞ്ഞാണ് ദീപിക കാൻ ഫെസ്റ്റിന് എത്തിയത്. ഈ വസ്ത്രമാണ് സമീപകാലത്ത് വലിയ ചർച്ചകൾക്കും വിമർശനങ്ങൾക്കും വഴിവച്ചത്. ദീപികയുടെ സൗന്ദര്യത്തിന് യോജിക്കാത്ത, സന്ദർഭത്തിന് അനുയോജ്യമല്ലാത്ത മോശം വസ്ത്രമായിരുന്നു ഇതെന്നാണ് വിമർശനം.

അടുത്തിടെ നടന്ന ഒരു പരിപാടിയിൽ ഇതേക്കുറിച്ച് ദീപിക മനസ്സു തുറന്നു. വെള്ള ടി–ഷർട്ടും നീല ജീൻസും എപ്പോഴും ധരിക്കാൻ ഇഷ്ടപ്പെടുന്ന ആളാണ് താൻ. എന്നാൽ വസ്ത്രധാരണം മടുപ്പിക്കുന്നുവെന്നും എന്തുകൊണ്ടാണ് പരീക്ഷണങ്ങൾ ചെയ്യാത്തത് എന്നുമായിരിക്കും അപ്പോൾ എല്ലാവരും ചോദിക്കുക. ഇനി എന്തെങ്കിലും രസകരമായി ചെയ്താൽ, ഭർത്താവിനെ പോലെ വസ്ത്രം ധരിക്കാനും അതുപോലെയാകാനുമാണ് ശ്രമിക്കുന്നത് എന്ന് പറയും.– ദീപിക പറഞ്ഞു.

നിങ്ങൾക്ക് ഇതിൽ ഏതാണ് വേണ്ടത് എന്ന് സദസ്സിലിരിക്കുന്നവരോട് ദീപിക ചോദിക്കുകയും ചെയ്തു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com