ലെതർ ടോപിൽ ആലിയ; സ്റ്റൈലിഷ് ചിത്രങ്ങൾ

alia-bhatts-latest-leather-look
SHARE

ബോളിവുഡിലെ ക്യൂട്ട് നടി എന്നാണ് ആലിയ ഭട്ട് അറിയപ്പെടുന്നത്. താരത്തിന്റെ വസ്ത്രധാരണത്തിലും ആ ക്യൂട്ട്നസ് കാണാം. പരീക്ഷണങ്ങൾ നിറയുന്ന താരത്തിന്റെ ഫാഷൻ ഔട്ട്ഫിറ്റുകൾ കയ്യടി നേടുക മാത്രമല്ല, ചിലപ്പോൾ വിവാദങ്ങൾക്കും കാരണമായിട്ടുണ്ട്. അതുകൊണ്ട് തന്നെ പാപ്പരാസികൾക്കും ഫാഷനിസ്റ്റുകൾക്കും ആലിയ ഒരു പോലെ പ്രിയങ്കരിയാണ്. 

അടുത്തിടെ മുംബൈ ഫിലിംഫെസ്റ്റിന്റെ വേദിയിൽ ഗ്ലാമറസ് ലുക്കിൽ ആലിയ തിളങ്ങി. കറുപ്പ് ഓഫ് ഷോൾഡർ ലെതർ ടോപ്പായിരുന്നു താരത്തിന്റെ ഔട്ട്ഫിറ്റിലെ ശ്രദ്ധാകേന്ദ്രം. ഫ്രില്ലുകളാണ് ടോപ്പിന്റെ സവിശേഷത. കറുപ്പിൽ വെള്ള കുത്തുകളുള്ള സീക്വിൻ പാന്റായിരുന്നു ടോപ്പിനൊപ്പം ധരിച്ചത്.

alia-bhatt-leather-top-glamours-look-3

പോണിടെയ്ൽ മോഡലിൽ മുടി കെട്ടിവച്ചു. മിനിമൽ മേക്കപ് ചെയ്തു. ഹൈ ഹീൽസ് ചെരുപ്പ് ലുക്കിന് കൂടുതൽ ഗ്ലാമർ നൽകി. രണ്ടു മോതിരങ്ങൾ മാത്രമായിരുന്നു ആക്സസറീസ്.

alia-bhatt-leather-top-glamours-look-1

സമ്മിശ്ര അഭിപ്രായങ്ങളാണ് ഈ ലുക്കിന് ലഭിക്കുന്നത്. എങ്കിലും ലെതർ ടോപ് ധരിച്ച് താരമെത്തിയത് ഒരു അപ്രതീക്ഷിത നീക്കമായി ഫാഷൻ ലോകം വിലയിരുത്തുന്നു.

English Summary : Alia Bhatt Stylish Look In Leather Top

MORE IN GLITZ N GLAMOUR
SHOW MORE
FROM ONMANORAMA