സാരിക്ക് മുകളിൽ ജാക്കറ്റുമായി സോനത്തിന്റെ പരീക്ഷണം; കയ്യടി

sonam-kapoor-latest-look-in-saree
SHARE

സോനം കപൂറിന്റെ വസ്ത്രധാരണ മികവിനെ എത്ര അഭിനന്ദിച്ചാലും ഫാഷൻ ലോകത്തിനു മതിവരാറില്ല. ഓരോ തവണയും എന്തെങ്കിലുമൊരു പുതുമ താരം വസ്ത്രത്തിൽ ഉൾപ്പെടുത്തും. ഉത്സവ സീസൺ ആയതിനാൽ ട്രഡീഷനൽ ഔട്ട്ഫിറ്റുകളോട് താരസുന്ദരിമാർ പ്രത്യേക മമത കാണിച്ചു തുടങ്ങിയിട്ടുണ്ട്. സാരിയാണ് കൂട്ടത്തിൽ പ്രധാനം. സോനവും സാരിയിൽ പുതിയ ഫാഷൻ പരീക്ഷണവുമായി എത്തി.

sonam-kapoor-saree-look-1

പലനിറങ്ങളുള്ള ബോർഡറുള്ള വെള്ള സാരിയാണ് സോനം പരീക്ഷിച്ചത്. പല്ലു തോളിൽ പിൻ ചെയ്യുന്ന ക്ലാസിക് സ്റ്റൈലിലാണ് സാരി ധരിച്ചത്. എന്നാൽ സോനത്തെ സ്റ്റൈലിഷ് ആക്കിയത് തോളിൽ‌ കിടന്നിരുന്ന ചുവപ്പ് ജാക്കറ്റ് ആണ്. പ്രിന്റഡ് ജാക്കറ്റിൽ ഷെല്ലുകളുടെയും ഫ്രിഞ്ചുകളുടെയും ഡീറ്റൈയ്‌ലിങ് ഉണ്ടായിരുന്നു. കൈകൾ കടത്തി പൂർണായി ധരിക്കാതെ ജാക്കറ്റ് തോളിലൂടെ അണിഞ്ഞത് സോനത്തിനു പവർ ലുക്ക് നൽകി.

സിൽവർ ചോക്കറും അതിന് അനുയോജ്യമായ കമ്മലുകളുമായിരുന്നു ആക്സസറീസ്. പിറകിലേക്ക് മെടഞ്ഞ് ഇട്ടാണ് ഹെയർസ്റ്റൈൽ ഒരുക്കിയത്. ക്ലാസിക് ബ്ലാക് സ്മോകി കണ്ണുകളും സോനത്തിന്റെ ലുക്കിന് ഭംഗിയേകി.

MORE IN GLITZ N GLAMOUR
SHOW MORE
FROM ONMANORAMA