ADVERTISEMENT

ലോകത്തെ ഏറ്റവും വലിയ അണ്‍സ്റ്റിച്ച്ഡ് ഗാർമെന്റ് ആണല്ലോ സാരി. ഇന്ത്യൻ ശരീരപ്രകൃതിക്ക് ഏറ്റവും നന്നായി ചേരുന്ന വസ്ത്രം, മലയാളികൾക്കു പ്രത്യേകിച്ചും. അൽപം Curvey ആയവരുടെ അഴകളവുകള്‍ പൊലിപ്പിക്കും, അതേസമയം മെലിഞ്ഞവരുടെ അഴകേറ്റുകയും ചെയ്യും. സാരിയുടുക്കുന്നതുമായി ബന്ധപ്പെട്ടു ചില കാര്യങ്ങളിൽ ശ്രദ്ധിച്ചാൽ സ്‌ലിം ആൻഡ് പെർഫെക്ട് ആയി തോന്നും. സാരിയോടുള്ള ഇഷ്ടം പാർടൈം ജോലിയാക്കിയ സോഫ്റ്റ്‌വെയർ എൻജിനീയർ കാർത്തിക രഘുനാഥിന്റെ ചില ടിപ്സ്.

∙ ഫാബ്രിക്– സാരിയുടെ ഫാബ്രിക്കിൽ ശ്രദ്ധിക്കാം. കണ്ടു കളർ ഇഷ്ടപ്പെട്ടാൽ സാരി വാങ്ങാമെന്ന ധാരണ മാറ്റണം. ഫാബ്രിക് നോക്കണം. തടിച്ച ശരീരപ്രകൃതിയാണെങ്കിൽ സോഫ്റ്റ് മെറ്റീരിയൽ തിരഞ്ഞെടുക്കാം. മെലിഞ്ഞവരാണെങ്കിൽ ജോർജെറ്റ് പോലെ ശരീരത്തോട് ഒട്ടിക്കിടക്കുന്നവ ഒഴിവാക്കാം.

∙ സ്കർട്ട് ആണ് താരം– അണ്ടർസ്കർട്ടിനോടുള്ള അവഗണന മാറ്റിയേ തീരൂ. അമ്മയുടെ സ്കർട്ട് ആയാലും മതിയെന്നു വിചാരിക്കരുത്. സ്കർട്ട് നന്നായാൽ തന്നെ സാരി ഭംഗിയാകും. ഫിഷ് കട്ട് സ്കർട്ട് സ്റ്റിച്ച് ചെയ്തെടുക്കുകയാണ് നല്ലത്. കോട്ടൺ തുണിയിലും ഇതു ചെയ്യാവുന്നതേയുള്ളൂ. ഷേപ് വെയറിനേക്കാൾ ഇതു ഗുണം ചെയ്യും.

പലരും സാരിയുടെ അതേ നിറമുള്ള സ്കർട്ട് വേണം എന്നതു മാത്രമേ ശ്രദ്ധിക്കൂ. സത്യത്തിൽ ബീജ്, ബ്ലാക്ക, റെഡ് എന്നീ നിറങ്ങളിലുള്ള മൂന്ന് സ്കർട്ട് ഉണ്ടെങ്കിൽ ഏതാണ്ടെല്ലാ നിറത്തിലുള്ള സാരിക്കൊപ്പവും ഉപയോഗിക്കാം. 

∙ ബ്ലൗസ് – ബ്ലൗസ് നന്നായാൽ സാരിയും അടിപൊളിയാകും. ബ്ലൗസിന്റെ സ്റ്റിച്ചിങ് പെർഫെക്ടാകണം. ഫിറ്റിങ് ശരിയായില്ലെങ്കിൽ പിന്നെ ഒന്നും ചെയ്യാനാകില്ല. ചിലപ്പോഴെങ്കിലും വിവാഹത്തിന്റെ അന്നു രാവിലെ ബ്ലൗസ് പാകമാകാതെയും മറ്റും ബുദ്ധിമുട്ടുണ്ടാകാറുണ്ട്. അത് ഒഴിവാക്കാൻ ശ്രദ്ധിക്കാം. 

∙ ഫ്രണ്ട് പ്ലീറ്റ്സ് – പലപ്പോഴും സാരിയുടെ മുന്നിൽ ഞൊറിവെടുത്തു കുത്തുന്നിടത്താണ് പലർക്കും പ്രശ്നമുണ്ടാകുന്നത്. ആ ഭാഗത്തെ കൺഫ്യൂഷൻ ഒഴിവാക്കാൻ ആദ്യത്തെ ഞൊറിവ് വലുതായി എടുക്കുക. ബാക്കിയുള്ളവ പതിവുപോലെ ഒരു വിരൽനീളത്തിലെടുക്കാം.

∙ പ്ലീറ്റ്സ് – അൽപം തടിച്ചവർക്ക് ചെറിയ പ്ലീറ്റ്സും ലോങ് സ്‌ലീവ് ബ്ലൗസും ആണെങ്കിൽ പരിഹാരമായി. സ്‌ലീവ്‌ലെസ് ബ്ലൗസ് ആലോചിക്കുകയേ വേണ്ട. മീഡിയം ശരീരപ്രകൃതിയാണെങ്കിൽ പ്ലീറ്റ്സ് എടുത്തിട്ടായാലും വൺ ലെയർ ആയാലും ഭംഗിയാണ്.

∙ സേഫ്റ്റി പിൻ– രണ്ടു പിൻ മാത്രമേ സാരിയുടുക്കാൻ വേണ്ടൂ. പിന്‍ െചയ്തുവയ്ക്കാതെയും സാരിയുടുത്തു നടക്കാവുന്നതേയൂള്ളൂ. അധികം പിൻ ഉപയോഗിക്കാൻ പ്രോത്സാഹിപ്പിക്കാറില്ല. സാരിയുടെ മുന്നിലെ ഞൊറിവുകൾ അണ്ടർ സ്കർട്ടിനൊപ്പം ചേർത്തു പിൻ ചെയ്തു കഴിഞ്ഞാൽ പിന്നെ സാരി താഴെക്കിറങ്ങി തട്ടിവീഴുമെന്ന പേടി വേണ്ടേ വേണ്ട !

ഇൻവെസ്റ്റ്  ഇൻ ബ്ലൗസ് 

ട്രെൻഡിയായ ബ്ലൗസ് കയ്യിലുണ്ടെങ്കിൽ സാരിക്ക് എങ്ങനെ വേണമെങ്കിലും മേക്ക് ഓവർ നൽകാം. സെറ്റു സാരിക്കൊപ്പം ഓഫ് ഷോൾഡർ ബ്ലൗസ് ധരിച്ചു നോക്കൂ– എവിടെയും ശ്രദ്ധിക്കപ്പെടും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com