സ്വയം മത്സരിച്ച് സോനം കപൂർ, മൂക്കത്ത് വിരൽവച്ച് ഫാഷൻ ലോകം; ചിത്രങ്ങൾ

sonam-kapoor-latest-style
SHARE

സ്റ്റൈലിഷ് വസ്ത്രധാരണത്തിൽ സോനത്തിന് എതിരാളികൾ ഇല്ല എന്നാണ് ഫാഷനിസ്റ്റുകൾ അഭിപ്രായപ്പെടാറുള്ളത്. എന്നാൽ സ്വയം മത്സരിക്കുകയാണോ സോനം എന്നതാണ് ഫാഷൻ ലോകത്തെ സംശയം. തുടർച്ചയായി സ്റ്റൈലിഷ് വസ്ത്രങ്ങൾ. ഓരോ ദിവസവും കൂടുതൽ മികവുറ്റതാക്കാനുള്ള ശ്രമം. ഇതാണ് ഇപ്പോൾ സോനത്തിന്റെ ശൈലി.

അടുത്തിടെ കളർഫുൾ സാരിയും ജാക്കറ്റും ധരിച്ച് കയ്യടി നേടിയ സോനം, പിന്നീട് പ്രത്യക്ഷപ്പെട്ടത് ഫാഷൻ ലോകത്തെ അതികായനായ സബ്യസാചി മുഖർജി ഒരുക്കിയ സാരിയിലാണ്. സ്വര്‍ണ നിറത്തിലുള്ള എബ്രോയട്രിയോടു കൂടിയ ഐവറി നിറത്തിലുള്ള സാരി. ബ്ലൗസിലെ പരീക്ഷണം തുടർന്നപ്പോൾ സോനം കയ്യടി നേടി. ബ്ലൗസിനൊപ്പം ഷ്രഗ് ചേർന്നതാണ് ലുക്കിനെ വ്യത്യസ്തമാക്കിയത്. 

sonam-traditional

തൊട്ടടുത്ത ദിവസം ട്രെന്റി ലുക്കിൽ താരസുന്ദരി എത്തിയപ്പോൾ ഫാഷനിസ്റ്റുകള്‍ മൂക്കത്തു വിരൽവച്ചു പോയി. ചോളയുടെ  കടുംനീല നിറത്തിലുള്ള സ്കർട്ടും ബ്ലൗസുമായിരുന്നു വേഷം. ടർട്ടിൽ നെക്കും ബിഷപ് സ്ലീവ്സുമായിരുന്നു ടോപ്പിന്റെ പ്രത്യേകത. അതിമനോഹരമായി ആക്സസറൈസ് ചെയ്ത്, മേഡേൺ ലുക്കിൽ താരം തിളങ്ങി.

sonam-trendy

ഇതുകൊണ്ട് തീർന്നു എന്ന് കരുതിയവർക്ക് തെറ്റി. വെള്ള ഔട്ട്ഫിറ്റിൽ സോനം മാജിക് തുടർന്നു. മുമ്പിലേക്ക് ഡീപ് കട്ട് ചെയ്ത നെക്കുള്ള ചുരിദാർ. ഇതിനു മുകളിൽ വൈറ്റ് ജാക്കറ്റ്. ഡിസൈനിലും കട്ടിലുമാണ് പരീക്ഷണങ്ങൾ. റിയ കപൂറാണ് താരത്തെ സ്റ്റൈല്‍ ചെയ്തത്. ചൂടന്‍ ലുക്കിലും നിഷ്കളങ്ക ഭാവം തോന്നിപ്പിക്കുന്ന മേക്കപ്പ്.

sonam-hot

ഇതിനു പിന്നാലെയാണ് സോനം സ്വയം മത്സരിക്കുകയാണോ എന്ന് ഫാഷൻ ലോകം സംശയം പ്രകടിപ്പിച്ചത്. റാംപിൽ ജീവിക്കുന്ന താരം എന്ന വിശേഷണമുള്ള താരസുന്ദരി ഇങ്ങനെ ചെയ്യുന്നതിൽ അദ്ഭുതമില്ല എന്നും അഭിപ്രായമുണ്ട്. എന്തായാലും കൂടുതൽ ഫാഷൻ പരീക്ഷണങ്ങള്‍ക്കായുള്ള കാത്തിരിപ്പിലാണ് ഫാഷന്‍ പ്രേമികളും ആരാധകരും.

MORE IN GLITZ N GLAMOUR
SHOW MORE
FROM ONMANORAMA