താരസുന്ദരിമാരെ സ്റ്റൈലിഷ് ആക്കാൻ ‘ബോയ്ഫ്രണ്ട്’

new-jeans-trend-boyfriend-in-bollywood
കരീന കപൂര്‍, ദീപിക പദുകോൺ, മലൈക അറോറ
SHARE

ബോയ്ഫ്രണ്ട് ഒന്നെങ്കിലും വേണം, ഫാഷൻ അപ്ഡേറ്റ് ആകാൻ എന്നതാണ് സ്ഥിതി. ദീപികയും കരീനയും മലൈകയും ഉൾപ്പെടെ ബോളിവുഡ് താരങ്ങളെല്ലാം ഈ ട്രെൻഡിനു പിന്നാലെയാണ്. കഴിഞ്ഞദിവസം വോട്ട് ചെയ്യാൻ മകൻ തൈമൂറിനെക്കൂട്ടി പുറത്തിറങ്ങിയ കരീന കപൂറിന്റെ ലുക്ക് ശ്രദ്ധിക്കപ്പെട്ടിരുന്നു. സ്കിന്നി പരീക്ഷണങ്ങൾ വിട്ട് ബോയ്ഫ്രണ്ട് ജീൻസിനു പിന്നാലെയാണിപ്പോൾ ഡെനിം പ്രേമികളെല്ലാം.

ഫാഷനിസ്റ്റ കരീന കപൂറാകട്ടെ ഏറെക്കാലമായി ബോയ്ഫ്രണ്ട് ജീൻസുമായി കടുത്ത പ്രണയത്തിലാണ്. ബേബോയുടെ എയർപോര്‍ട്ട് ലുക്കിലേറെയും ഇതാണ്. ‌

ദീപിക പദുക്കോണും ഈ  ട്രെന്‍ഡിന് കൂടുതൽ പ്രചാരം നൽകി. കാഷ്വൽലുക്കിൽനിന്നു ഒരുപടികൂടി കടന്ന് പാർട്ടിവെയറായും ദീപിക ഇതു സ്റ്റൈൽ ചെയ്തു. 83 എന്ന സിനിമയുടെ റാപ് അപ് പാർട്ടിയിൽ വൈറ്റ് വൺ ഷോൾഡർ ഷർട്ടിനൊപ്പം ബോയ്ഫ്രണ്ട് ജീൻസ് പെയർ ചെയ്ത ദീപിക റെഡ് ഹീൽസ് ധരിച്ചെത്തിയപ്പോൾ ആരാധകർ ഫ്ലാറ്റ്!

View this post on Instagram

@jacquelinef143 clicked at #hakassan #Yogenshah

A post shared by yogen shah (@yogenshah_s) on

കത്രീനയും ജാക്വലിൻ ഫെർണാണ്ടസും മലൈക അറോറയും പലപ്പോഴായി ബോയ്ഫ്രണ്ട് ട്രെൻഡിന്റെ ഭാഗമായി.

ധരിക്കാൻ ഏറെ സുഖം എന്നതു തന്നെയാണ് ബോയ്ഫ്രണ്ട് ജീൻസിന്റെ പ്ലസ് പോയിന്റ്. ഷർട്ട് അല്ലെങ്കിൽ ടീഷർട്ടിനൊപ്പം കാഷ്വലായി സ്റ്റൈൽ ചെയ്യാനും എളുപ്പം. സ്കിന്നി പരീക്ഷണങ്ങൾ വിട്ട് ബോയ്ഫ്രണ്ട് ജീൻസിനു പിന്നാലെയാണ് ഡെനിം പ്രേമികള്‍.

English Summary : Celebraties swear by new jeans trend Boyfriend

MORE IN GLITZ N GLAMOUR
SHOW MORE
FROM ONMANORAMA