ADVERTISEMENT

സണ്ണി ലിയോണ്‍ ഫാഷൻ ലോകത്തിന് ഏറെ പ്രിയപ്പെട്ടവളാണ്. സ്റ്റൈലിഷ് വസ്ത്രങ്ങളുമായി ആരാധകരുടെ ഹൃദയം കവരുമെങ്കിലും അധികം ചിത്രങ്ങൾ താരം പങ്കുവയ്ക്കാറില്ല. ഒരു ഔട്ട്ഫിറ്റിൽ ഒരു ചിത്രം. അതാണ് രീതി. എന്നാൽ വളരെയധികം ഇഷ്ടം തോന്നുന്ന ഔട്ട്ഫിറ്റാണെങ്കിൽ പല പോസിലുള്ള ചിത്രങ്ങള്‍ സണ്ണി പങ്കുവയ്ക്കും. കുറച്ചു നാളുകൾക്കുശേഷം അത്തരമൊരു ഔട്ട്ഫിറ്റിൽ എത്തിയിരിക്കുകയാണ് താരസുന്ദരി.

sunny-leon-3

പേൾ വൈറ്റ് സാറ്റിന്‍ ഗൗണിലാണ് സണ്ണി പ്രത്യക്ഷപ്പെട്ടത്. അരഭാഗത്ത് ഷീർ തുണിയാണ് ഉപയോഗിച്ചിരിക്കുന്നത്. ഹൈ സ്ലിറ്റ്സ് ആണ് മറ്റൊരു പ്രത്യേകത. ഇത് വസ്ത്രത്തിനു ചൂടൻ ലുക്ക് നൽകുന്നു. വസ്ത്രത്തിന്റെ അതേ നിറത്തിലുള്ള ഹീൽസാണ് ആക്സസറൈസ് ചെയ്തിരിക്കുന്നത്.

sunny-leon-1

മേക്കപ്പിൽ ആഡംബരത്തിനു ശ്രമിക്കാതെ ഗൗണിന്റെ സ്റ്റൈലിലും തന്റെ സൗന്ദര്യത്തിലും ആശ്രയിക്കുന്നതായിരുന്നു രീതി. കണ്ണുകളിൽ സ്മോക്കി സ്റ്റൈൽ പരീക്ഷിച്ചപ്പോൾ ന്യൂഡ് സ്റ്റൈലിലായിരുന്നു ചുണ്ടുകൾ. സ്റ്റൈലിഷായി മുടി മെടഞ്ഞിട്ടു. സ്വപ്നിൽ സിന്ധെ ആണ് സണ്ണിയുടെ ഗൗൺ ഡിസൈൻ ചെയ്തത്.

ഭർത്താവ് ഡാനിയേൽ വെബറിനൊപ്പവും സണ്ണി ചിത്രത്തിനു പോസ് ചെയ്തു. 

English Summary : Sunny Leone steps out in thigh-slit satin

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com