റോമിൽ തിളങ്ങി ഐശ്വര്യ, രാജകുമാരിയെ പോലെന്ന് ആരാധകർ; ചിത്രങ്ങൾ

aishwarya-rai-stylish-look-in-rome
ഐശ്വര്യ റായ്
SHARE

‘ഏതു നാട്ടിൽ ചെന്നാലും കയ്യടി നേടുക’– ഇതാണ് താരസുന്ദരി ഐശ്വര്യ റായിയുടെ രീതി. ഇതിനായി അതീവശ്രദ്ധ താരം പുലർത്താറുണ്ട്. ചിലപ്പോൾ സ്റ്റൈൽ പരീക്ഷണങ്ങൾ വിമർശനങ്ങൾക്കും വിവാദങ്ങൾക്കും കാരണമാകാറുണ്ട്. എങ്കിലും അഭിനന്ദനങ്ങളാണ് കൂടുതലും തേടിയെത്തുക. ഒരു ഇവന്റിന്റെ ഭാഗമായി റോമിലെത്തിയപ്പോഴും ഐശ്വര്യ പതിവു രീതി തുടര്‍ന്നു. 

ഇളം പിങ്ക് നിറത്തിലുള്ള സിൽക്ക് ഗൗണിലാണ് ആഷ് ഇത്തവണ തിളങ്ങിയത്. സ്റ്റൈലിഷ് ഹാൾട്ടര്‍ നെക് ആണ് ഗൗണിന്. ലളിതമായ എബ്രോയട്രി ഉൾപ്പെടുത്തിയിരിക്കുന്നു. ഗൗണിലെ പ്ലീറ്റ്സ് രസകരമായി നിർത്താൻ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. 

നീല കല്ലുള്ള വജ്ര മോതിരവും വാച്ചു സ്റ്റഡ് കമ്മലുമാണ് ആക്സസറീസ്. ആക്സസറീസ് പോലെ മേക്കപും ലളിതമാണ്. എന്നാൽ പിങ്ക് നിറത്തിലുള്ള ചുണ്ടുകളും ലൈൻഡ് കണ്ണുകളും ചേരുമ്പോൾ ആഷിന് ഗ്ലാമര്‍ ലുക്ക്!

ലെബനീസ് ഡിസൈനർ സിയാദ് ഗെർമാനോസ് ആണ് ഐശ്വര്യയുടെ വസ്ത്രം ഡിസൈൻ ചെയ്തത്. ഐശ്വര്യ റായി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രത്തിന് ആരാധകരുടെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.സുന്ദരിയായിരട്ടുണ്ടെന്നും രാജകുമാരിയെ പോലെ ഉണ്ടെന്നുമെല്ലാം കമന്റുകളുണ്ട്.

MORE IN GLITZ N GLAMOUR
SHOW MORE
FROM ONMANORAMA