അമ്മയുടെ സാരിയിൽ സുന്ദരിയായി ശ്രദ്ധ കപൂര്‍; ചിത്രങ്ങൾ

shraddha-kapoor-flaunts-in-mothers-saree-photos
SHARE

ഉത്സവകാലം ട്രഡീഷനൽ ലുക്കിൽ ആഘോഷമാക്കുകയാണ് താരസുന്ദരിമാർ. ചിലർ പരീക്ഷണങ്ങൾക്കു മുതിർന്നപ്പോൾ പൂർണതയ്ക്ക് പ്രാധാന്യം നൽകിയ നടിമാരും നിരവധിയാണ്. ഇക്കൂട്ടത്തിൽ ആരാധകരുടെ ശ്രദ്ധ പിടിച്ചു പറ്റിയത് ബോളിവുഡ് സുന്ദരി ശ്രദ്ധ കപൂറാണ്. 

അമ്മയുടെ സിൽക്ക് സാരി ധരിച്ചാണ് ശ്രദ്ധ കപൂർ ദീപാവലി ആഘോഷങ്ങളിൽ തിളങ്ങിയത്. ബ്രൈറ്റ് പർപ്പിൾ നിറത്തിലുള്ളതായിരുന്നു സാരി. ചുവപ്പു നിറത്തിലുള്ള പല്ലു സാരിയെ കൂടുതൽ ആകർഷകമാക്കി. കടും പച്ച നിറത്തിലുള്ള ബ്ലൗസും ചേർന്നതോടെ ഔട്ട്ഫിറ്റ് ഗംഭീരം.

ഗോൾഡൻ ചോക്കറും ജുംകയും വളകളും ചേര്‍ന്നതോടെ ട്രഡീഷനൽ ലുക്കിന് പൂർണത ലഭിച്ചു. ബൺ സ്റ്റൈലിൽ മുടി കെട്ടിവച്ച് മുല്ലപ്പൂ ചൂടിയതോടെ സൗത്ത് ഇന്ത്യൻ സുന്ദരിയായി ശ്രദ്ധ മാറി.

MORE IN GLITZ N GLAMOUR
SHOW MORE
FROM ONMANORAMA