രണ്ടു കളർ ഫുട്‌വെയർ തമാശയല്ല!

miss-match-footwear
SHARE

ചെരുപ്പു തെറ്റിയിട്ടാൽ മുതിർന്നവരുടെ ചീത്ത കേട്ട കുട്ടിക്കാലത്തിനു ശേഷം വളർന്നുവരുമ്പോൾ ഷൂസ് മിസ് മാച്ച് ചെയ്യാൻ പഠിക്കേണ്ട സ്ഥിതിയാണ് പുതിയതലമുറയ്ക്ക്. മാച്ച് അല്ലാത്ത ഫൂട്‌വെയറാണ് ഫാഷൻ ട്രെൻഡ്. റൺവേയിൽ മാത്രമല്ല സ്ട്രീറ്റ് ഫാഷനിലും താരം മിസ് മാച്ച്ഡ് ഫുട്‌വെയർ തന്നെ. ഒരുകാലിൽ വെള്ള, അടുത്തതിൽ കറുപ്പ് അല്ലെങ്കിൽ അന്ന് പിങ്ക്, മറ്റൊന്ന് റെഡ് എന്നിങ്ങനെ കണ്ടാൽ ആരും നോക്കി നിന്നുപോകണം എന്ന മട്ടിലാണ് ഫാഷൻ തിരഞ്ഞെടുപ്പുകൾ. ഇതെല്ലാം പോരായെന്നു തോന്നി രണ്ടു കാലിലും രണ്ടുതരം ഷൂസ് പരീക്ഷിക്കുന്നവരുമുണ്ടത്രെ.

2017ലെ സ്പ്രിങ് റാംപിലാണ് ആദ്യമായി ഒരു മോഡൽ വ്യത്യസ്തമായ ഫുട്‌വെയർ പരീക്ഷിച്ചത്. പല രാജ്യാന്തര ബ്രാൻഡുകളും ഇത്തരത്തിൽ മിസ് മാച്ച് ചെയ്യാവുന്ന കല‌ക്‌ഷൻ രംഗത്തിറക്കിയിട്ടുണ്ട്.

MORE IN GLITZ N GLAMOUR
SHOW MORE
FROM ONMANORAMA