ഗീതു തിളങ്ങിയത് പൂർണിമയുടെ ഡിസൈനിൽ; ചിത്രങ്ങൾ

geethu-mohandas-stylish-look-in-lehanga-by-poornima-indrajith
SHARE

ഒക്ടോബറില്‍ നടന്ന മുംബൈ ചലച്ചിത്ര മേളയിൽ ഗീതു മോഹൻദാസ് സംവിധാനം ചെയ്ത മൂത്തോൻ സിനിമ പ്രദർശിപ്പിച്ചിരുന്നു. അന്ന് വേദിയിലെത്തിയ ഗീതു മോഹൻദാസിന്റെ ലുക്ക് ഏറെ ശ്രദ്ധേയമായിരുന്നു. പൂർണിമ ഇന്ദ്രജിത്തിന്റെ പ്രാണയാണ് ഗീതുവിനു വേണ്ടി വസ്ത്രമൊരുക്കിയത്. ഗീതുവിന്റെ കൂടുതൽ ചിത്രങ്ങളും അന്നത്തെ വിശേഷങ്ങളും പങ്കുവച്ചിരിക്കുകയാണ് പൂർണിമ.

കേരള കൈത്തറി ഉപയോഗിച്ച് നെയ്തെടുത്ത പീച്ച നിറത്തിലുള്ള ലെംഹഗ ആയിരുന്നു ഇത്. ഡീറ്റൈലിങ് പാനലും പോൽക്ക വീവ്സും ചേരുമ്പോൾ ലെഹംഗ മനോഹരമാകുന്നു. ഇങ്ങനെ വളരെ മികവോടെ ലെഹംഗയ്ക്ക്  കന്റം്രപററി ട്വിസ്റ്റ് നൽകിയിരിക്കുന്നു.

ഫിലിം ഫെസ്റ്റിവലിന് എത്തിയ മഞ്ജു വാര്യർക്കും പൂർ‌ണിമയാണ് വസ്ത്രം ഡിസൈൻ ചെയ്തത്. മഞ്ജുവിന്റെ ചിത്രങ്ങളും വസ്ത്രവിശേഷങ്ങളും ഇൻസ്റ്റഗ്രാമിലൂടെ പൂർണിമ പങ്കുവച്ചിരുന്നു. 

English Summary : Geethu Mohandas dazzle in Lehanga, Designed by Poornima Indrajith

MORE IN GLITZ N GLAMOUR
SHOW MORE
FROM ONMANORAMA