കളർഫുൾ‌ ആൻഡ് സ്റ്റൈലിഷ് തമന്ന; ചിത്രങ്ങള്‍

tamannaah-bhatia-stunning-look-in-a-colourful-outfit
SHARE

സ്റ്റൈൽ ഗോളുകൾ മുന്നോട്ടു വയ്ക്കുന്നതില്‍ ഒട്ടും പുറകിലല്ല തെന്നിന്ത്യൻ സുന്ദരി തമന്ന ഭാട്ടിയ. താരത്തിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ഒന്നു കണ്ണോടിച്ചാൽ ഇക്കാര്യം വ്യക്തമാകും. എല്ലാവിധ വസ്ത്രങ്ങളും തമന്ന പരീക്ഷിക്കും. പലതും ഫാഷനിസ്റ്റകളുടെ ഹൃദയം കവരുകയും ചെയ്യും.

ഒരു മൾട്ടി കളര്‍ ഷോട്ട് ഡ്രസ്സിലാണ് തമന്ന അടുത്തിടെ താരസുന്ദരി തിളങ്ങിയത്. ഫ്രില്ലുകളുടെ സൗന്ദര്യം നിറയുന്ന ഈ ഫ്രോക്ക് ഗൗരി–നൈനിക ആണ് ഡിസൈൻ ചെയ്തത്. 

അമേരിക്കന്‍ കലാകാരനായ ട്രാവിസ് ബ്ലാക്ക് കൈകൾ കൊണ്ടു നൽകിയ നിറമാണ് ഈ ഫ്രോക്കിനെ വേറിട്ടതാക്കുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിലെ പെയിന്റിങ്ങുകളിൽ നിലനിന്നിരുന്ന ശൈലിയിലാണ് വസ്ത്രത്തിനു നിറം നൽകിയിരിക്കുന്നത്.

തമന്ന ഈ വർഷം ധരിച്ചതിലെ ഏറ്റവും മികച്ച വസ്ത്രം എന്നാണ് ഫാഷനിസ്റ്റുകൾ ഈ കളർഫുൾ ഫ്രോക്കിനെ വിശേഷിപ്പിക്കുന്നത്.

English Summary : Tamannaah Bhatia Stylish Look in Short Outfit

MORE IN GLITZ N GLAMOUR
SHOW MORE
FROM ONMANORAMA