ചൂടുപിടിപ്പിച്ച് ആലിയ ‘അണ്ടർ വാട്ടർ’ ; ഫോട്ടോഷൂട്ട് വൈറൽ

alia-bhatt-underwater-photoshoot-viral
SHARE

ഫാഷൻ മാസികയായ വോഗിന്റെ കവർ ഗേളാകാനുള്ള അവസരം ആരും പാഴാക്കറില്ല. താരസുന്ദരിമാരും അവസരം ഫലപ്രദമായി ഉപയോഗിക്കാറുണ്ട്. തികച്ചും പുതുമയുള്ള ഫോട്ടോഷൂട്ടുകളാണ് വോഗിന്റെ സവിശേഷത.

Alia-bhatt-1

ബോളിവുഡ് സുന്ദരി ആലിയ ഭട്ട് ആണ് വോഗിന്റെ നവംബർ ലക്കത്തിലെ കവർഗേൾ. തികച്ചു വ്യത്യസ്തമായി, അണ്ടർവാട്ടർ ഷൂട്ട് ആണ് വേഗ് ആലിയയ്ക്കു വേണ്ടി ഒരുക്കുന്നത്. 

നിയോൺ ഗ്രീൻ ഗൗൺ, നീല സ്വിം സ്യൂട്ട്, ബ്ലൂ ഷീര്‍ എന്നീ വസ്ത്രങ്ങൾ ധരിച്ചാണ് ആലിയ ചിത്രങ്ങൾക്കു പോസ് ചെയ്തത്. മുഖഭാവങ്ങൾക്കും ശരീര ഘടനയ്ക്കും ഒരുപോലെ പ്രാധാന്യം നൽകിയെടുത്ത ചൂടൻ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. 

View this post on Instagram

🐳

A post shared by Alia 🌸 (@aliaabhatt) on

ഇത്തവണ ‘വോഗ് വുമൺ ഓഫ് ദ് ഇയർ അവാർ‍‍ഡ്സി’ലെ ‘മികച്ച പെർഫോർമർ’ ആയി ആലിയയെ തിരഞ്ഞെടുത്തിരുന്നു. 39 മില്യൻ ആളുകൾ ആലിയയെ ഇൻസ്റ്റഗ്രാമിൽ പിന്തുടരുന്നുണ്ട്. ഫാഷൻ ചോയ്സുകൾ കൊണ്ടും ആരാധകർക്കിടയിൽ ആലിയ തരംഗം സൃഷ്ടിക്കാറുണ്ട്. 

English Summary : Alia Bhatt's Sizzling Underwater Photoshoot

MORE IN GLITZ N GLAMOUR
SHOW MORE
FROM ONMANORAMA