വ്യത്യസ്തയാകുന്നത് എങ്ങനെ ? രഹസ്യങ്ങൾ വെളിപ്പെടുത്തി പൂർണിമ ഇന്ദ്രജിത്ത്

HIGHLIGHTS
  • ഫാഷനിൽ നല്ലതോ ചീത്തയോ ഇല്ല
  • 3 മാസം കൂടുമ്പോൾ വാർഡ്റോബ് റീസൈക്കിൾ ചെയ്യും
poornima-indrajith-fashion-2
SHARE

‘പ്രാണ’യുടെ സാരഥി പൂർണിമ ഇന്ദ്രജിത്തിന് ഫാഷനെന്നാൽ പ്രാണനാണ്. ചെറുപ്പത്തിൽ ഉടുപ്പുകൾ തയ്പ്പിച്ചെടുക്കാൻ അമ്മ എടുക്കുന്ന ‘എഫർട്ട്’ കണ്ടു വളർന്ന പൂർണിമയ്ക്ക് ഫാഷനിൽ കുറുക്കുവഴികളില്ല; കഠിനാധ്വാനവും ഫാഷനോടുള്ള അടങ്ങാത്ത താൽപര്യവും നിറംമങ്ങാതെ സൂക്ഷിക്കുന്ന പൂർണിമ ക്രിയേറ്റ് ചെയ്തതൊക്കെ ആരുടെയും മനസ്സ് മനസ്സു നിറയ്ക്കുന്ന ഡിസൈനുകൾ.

Trend IN

ഫാഷനിൽ നല്ലതോ ചീത്തയോ ഇല്ല. ഈ സീസണിൽ ഈ കളർ ധരിക്കാമോ എന്നൊന്നും ചിന്തിക്കുന്ന ആളല്ല ഞാൻ. ഏതു വസ്ത്രവും നന്നായി യോജിക്കുമെങ്കിൽ അതാണു നിങ്ങളുടെ ട്രെൻഡ്. അതിൽ മറ്റു ഘടകങ്ങൾക്ക് സ്ഥാനമില്ല. 

 Stylish ആകാം

poornima-indrajith-fashion

ആഗ്രഹവും പരിശ്രമിക്കാനുള്ള മനസ്സുമുണ്ടെങ്കിൽ ആർക്കും സ്റ്റൈലിഷാകാം. ലോകത്തെവിടെ നടക്കുന്ന കാര്യങ്ങളും വളരെ എളുപ്പത്തിൽ അറിയാൻ കഴിയുന്ന കാലമാണിത്. പാരീസ് ഫാഷൻ വീക്കിലെ ട്രെൻഡ് എന്താണെന്ന് കേരളത്തിൽ ഇരിക്കുന്ന ആൾക്കും അറിയാൻ സാധിക്കും. അൽപം ഹോംവർക്കും അപ്ഡേഷനും ഉണ്ടെങ്കിൽ ഏതു പ്രായത്തിലുള്ളവർക്കും ആഗ്രഹിക്കുന്ന രീതിയിൽ സ്വന്തമായി സ്റ്റൈൽ ക്രിയേറ്റ് ചെയ്യാൻ കഴിയും. ഏതു ഡ്രസും നമ്മുടെ പഴ്സനാലിറ്റിയുടെ എക്സ്റ്റൻഷൻ ആണെന്ന് മറക്കരുത്. 

 Mix & Match

കുറച്ച് ഡ്രസുകൾ ഉപയോഗിച്ച് വ്യത്യസ്തത കൊണ്ടുവരണമെന്ന് ആഗ്രഹിക്കുന്നവർക്ക് മിക്സ് ആൻഡ് മാച്ച് തിരഞ്ഞെടുക്കാം. നിറങ്ങളെക്കുറിച്ചും ഡിസൈനുകളെക്കുറിച്ചുമൊക്കെ അത്യാവശ്യം സെൻസ് വേണമെന്നു മാത്രം. 3 മാസം കൂടുമ്പോൾ വാർഡ്റോബ് റീസൈക്കിൾ ചെയ്യുന്ന ആളാണ് ഞാൻ. ഇങ്ങനെ മാറ്റുന്ന ഡ്രസുകൾ മിക്സ് ആൻഡ് മാച്ച് ചെയ്യാനാണ് കൂടുതലും ഉപയോഗിക്കുന്നത്.

വെൽ ഫിറ്റഡ് വൈറ്റ് ഷർട്ട്, വെൽ ഫിറ്റഡ് ബ്ലൂ ജീൻസ്, ബ്ലാക്ക് ഡ്രസ്, വൈറ്റ് കുർത്തി, ബ്ലാക്ക് സാരി, ട്രൻഡി ബെൽറ്റ് എന്നിവ നിർബന്ധമായും വാഡ്രോബിൽ ഉണ്ടാകണം. ഏതുതരം വസ്ത്രവുമായും മിക്സ് ആൻഡ് മാച്ച് ചെയ്യാമെന്നതാണ് ഇവയുടെ ഹൈലൈറ്റ്. മിക്സ് ആൻഡ് മാച്ച് ചെയ്യുന്നതിൽ ആക്സസറീസും വളരെ പ്രധാനമാണ്. 

പ്ലെയ്ൻ വൈറ്റ് കുർത്തിയാണ് ഇഷ്ടമെങ്കിൽ ഒരു തവണ കളർഫുൾ ഷോളിനൊപ്പം ധരിക്കാം. വീണ്ടും ധരിക്കുമ്പോൾ ബ്ലൂ ജീൻസിനൊപ്പമോ സിൽവർ ജ്വല്ലറിക്കൊപ്പമോ പ്രിന്റഡ് ജാക്കറ്റിനൊപ്പമോ ധരിക്കാം. 

 Shopping

poornima-indrajith-1

സ്ട്രീറ്റ് ഷോപ്പിങ്ങിനോടാണ് എനിക്ക് താൽപര്യം. ജോധ്പൂർ, ഹൈദരാബാദ് എന്നിവിടങ്ങളിലെ സിൽവർ, റോയൽ ജ്വല്ലറികൾ ഏറെ ഇഷ്ടമാണ്. ഡൽഹിയിലെ ഘാൻ മാർക്കറ്റും പ്രിയപ്പെട്ട ഷോപ്പിങ് ഡെസ്റ്റിനേഷനാണ്. ഷോപ്പിങ്ങിനു പോകുന്നതിന് മുൻപ് ഒരു ലിസ്റ്റ് തയാറാക്കുക. ബജറ്റ് തെറ്റാതെ ഷോപ്പിങ് നടത്താൻ ഇതു സഹായിക്കും. ഷോപ്പിങ്ങിനിടെ ലിസ്റ്റിൽ ഉൾപ്പെടാത്ത എന്തെങ്കിലും വാങ്ങണമെന്ന് തോന്നിയാൽ അത് ബജറ്റിൽ ഒതുങ്ങുന്നതാണെന്ന് ഉറപ്പാക്കുക. ഇല്ലെങ്കിൽ അതുപയോഗിക്കുമ്പോഴെല്ലാം നമ്മുടെ മനസ്സിൽ ആദ്യം വരുക അതിന്റെ വിലയായിരിക്കും. 

Tips

 ഏതു ഡ്രസ് ആണെങ്കിലും വെൽ ഫിറ്റഡ് ആയിരിക്കണം. ശരീരപ്രകൃതിക്കു യോജിക്കുന്നതായിരിക്കാനും ശ്രദ്ധിക്കുക.

 ആക്സസറീസ് തിരഞ്ഞെടുക്കുമ്പോൾ വ്യത്യസ്ത ഔട്ട്ഫിറ്റുകൾക്കൊപ്പം ഉപയോഗിക്കാവുന്നവ തിരഞ്ഞെടുത്താൻ പണം നഷ്ടമുണ്ടാകില്ല.

 വിവാഹ വസ്ത്രങ്ങൾ സമയമെടുത്ത് ഡിസൈൻ ചെയ്യിക്കുക. ഡിസൈനർക്ക് എത്രമാത്രം സമയം കിട്ടുന്നോ അത്രയും കൂടുതൽ മികച്ചതായിരിക്കും ഡ്രസും.

English Summary : wardrobe secrets by poornima indrajith

MORE IN GLITZ N GLAMOUR
SHOW MORE
FROM ONMANORAMA