ADVERTISEMENT

മുംബൈ ഫിലിംഫെസ്റ്റിവൽ വേദിയിലെത്തിയ മഞ്ജു വാരിയരെ കണ്ടവരൊക്കെ കണ്ണെടുക്കാതെ നോക്കി– എത്ര ചുറുചുറുക്കും പ്രസരിപ്പിമുള്ള പെണ്‍കുട്ടി. ആ കണ്ണേറുകളുടെ ഒരു പാതി താരത്തിന്റെ വസ്ത്രങ്ങളിൽ ആയിരുന്നു. 

പരമ്പരാഗത കേരള ഹാൻഡ്‌ലൂമിന്റെ സ്വർണപകിട്ടു നിറയുന്ന ജെറി ബോർഡർ നീളൻ സ്കർട്ടിനൊപ്പം ക്രോപ് ടോപ്പും ജൂട്ട് ജാക്കറ്റും ആണ് മഞ്ജു ധരിച്ചത്. കാണുന്നവരുടെ കണ്ണുടക്കുന്ന ഈ വസ്ത്രത്തിന് ചില സവിശേഷതകളുണ്ട്.

സുഹൃത്തും നടിയും ഫാഷൻ ഡിസൈനറുമായ പൂർണിമ ഇന്ദ്രജിത്ത് ആണ് മഞ്ജുവിനു വേണ്ടി ഈ മനോഹരമായ വസ്ത്രം ഒരുക്കിയത്. 

കേരള കസവിൽ നിറങ്ങൾ ചേർത്ത് ചമയം എന്ന കലക്‌ഷൻ ചെയ്തിരുന്നു. പേസ്റ്റൽ നിറങ്ങളായിരുന്നു അതിൽ ഉപയോഗിച്ചത്. എന്നാൽ മഞ്ജുവിനു നീല നിറമാണ് ഉപയോഗിച്ചത്. പ്യുവർ ഹാൻഡ് വോവൺ ജെറിയാണ് സ്കര്‍ട്ടിൽ.

English Summary : Manju Warriers' costume is special, designed by Poornima Indrajith

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com