സാരി ഗൗണിന്റെ സൗന്ദര്യത്തിൽ അലിഞ്ഞ് തമന്ന

tamannaah-bhatia-hot-look-in-blue-saree-gown
തമന്ന
SHARE

വസ്ത്രധാരണത്തിൽ പുത്തൻശൈലിയിലേക്ക് തെന്നിന്ത്യൻ താരസുന്ദരി തമന്ന ഭാട്ടിയ മാറിക്കഴിഞ്ഞു. സിനിമയേക്കാൾ കൂടുതൽ ഫാഷൻ ലോകം താരസുന്ദരിയെ ആഘോഷിക്കുകയാണ്. ഇൻസ്റ്റഗ്രാമിൽ തമന്ന പങ്കുവയ്ക്കുന്ന ചിത്രങ്ങൾ ഇക്കാര്യം അടിവരയിടുന്നു. ട്രഡീഷനൽ ആയാലും അൾട്രാ മോഡേണ്‍ ആയാലും തമന്ന ഇപ്പോൾ സ്റ്റൈലിഷ് ആണ്.

നീല നിറത്തിള്ള സാരി ഗൗണ്‍ ധരിച്ച് തമന്ന പങ്കുവച്ച ചിത്രങ്ങള്‍ ഫാഷൻ ലോകത്ത് തരംഗമാണ്. ഹാൻഡ് എബ്രോയട്രിയുടെ സൗന്ദര്യം നിറയുന്നതാണ് ഈ സാരി ഗൗൺ. തിളങ്ങുന്ന നീലയിൽ തമന്ന കൂടുതൽ സുന്ദരിയാകുന്നു. 

അമിത് അഗർവാൾ ക്രിയേഷനിലെ സ്റ്റൈലിഷ് അംഗമാണ് ഈ സാരി ഗൗൺ. പാർട്ടികൾക്ക് അനുയോജ്യമായ ഹോട്ടസ്റ്റ് ഔട്ട്ഫിറ്റ് എന്ന വിശേഷണം അനുയോജ്യമായ രീതിയിൽ ഡിസൈൻ ചെയ്തിരിക്കുന്നു.

പരമ്പരാഗത–യൂറോപ്യന്‍ ഔട്ട്ഫിറ്റുകളെ യോജിപ്പിച്ച്  രൂപപ്പെടുത്തിയ സാരി ഗൗണ്‍ താരനിശകളിലും ബോളിവുഡ് പാർട്ടികളിലും ശ്രദ്ധേയ സാന്നിധ്യമായിരുന്നു. സമീപകാലത്തായി ഇതിൽ കൂടുതൽ പരീക്ഷണങ്ങൾ അമിത് അഗർവാൾ നടത്തുന്നുണ്ട്.

English Summary : Tamannaah Bhatia looks hot in Saree Gown

MORE IN GLITZ N GLAMOUR
SHOW MORE
FROM ONMANORAMA