ADVERTISEMENT

ഐശ്വര്യ റായിയെ ചുവപ്പിൽ കാണാൻ ഇഷ്ടപ്പെടുന്ന നിരവധി ആരാധകരുണ്ട്. ചുവപ്പ് വസ്ത്രങ്ങളിൽ തിളങ്ങി താരസുന്ദരി ഫാഷൻ ലോകത്തെ പലപ്പോഴും അദ്ഭുതപ്പെടുത്തിയിട്ടുണ്ട്. വീണ്ടും ചുവപ്പ് മാജിക് തുടരുകയാണ് ആഷ്.

മുകേഷ് അംബാനിയുടെ സഹോദരി നിന കോത്താരിയുടെ മകൾ നയൻതാരയുടെ പ്രീവെഡ്ഡിങ് പാർട്ടി ആന്റിലയിൽ സംഘടിപ്പിച്ചിരുന്നു. ബോളിവുഡിലെയും ബിസിനസ് ലോകത്തെയും പ്രമുഖർ പങ്കെടുത്ത ചടങ്ങിലാണ് ചുവപ്പിൽ ഐശ്വര്യ തിളങ്ങിയത്.

സബ്യസാചി മുഖർജി ഡിസൈൻ ചെയ്ത അനാർക്കലി സ്യൂട്ട് ആയിരുന്നു ആഷ് ധരിച്ചത്. ഗോൾഡന്‌ ബോർഡറിന്റെ സൗന്ദര്യം നിറയുന്നതായിരുന്നു അനാർക്കലി. അതിമനോഹരമായ ആക്സസറൈസ് ചെയ്തതോടെ താരസുന്ദരി ഫാഷൻ ലോകത്തിന്റെ ഹൃദയം കവർന്നു.

ഗോൾഡൻ ഹീൽസ് ചെരിപ്പ്, സ്വർണ മാല, കമ്മല്‍ എന്നീ ആക്സസറീസ്. ഒപ്പം ഐശ്വര്യയുടെ പ്രശസ്തമായ റെഡ് ലിപ്സും പിൻ സ്ട്രൈറ്റ് ഹെയർസ്റ്റൈലും ചേർന്നു.

കറുപ്പ് സ്യൂട്ട് ധരിച്ചാണ് അഭിഷേക് ബച്ചൻ എത്തിയത്.

English Summary : Aishwarya Rai Bachchan steal the show at Antilla

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com