sections
MORE

ചുവപ്പു സാരിയിൽ അതിസുന്ദരിയായി പ്രിയ; ചിത്രങ്ങൾ

priya-prakash-varrier-stunning-look-in-red-saree
SHARE

കണ്ണിറുക്കി സിനിമാലോകത്തു മാത്രമല്ല, ഫാഷൻ ലോകത്തും ശക്തമായ സാന്നിധ്യം അറിയിച്ച താരമാണ് പ്രിയ പ്രകാശ് വാരിയർ. രാജ്യത്തെ ഫാഷനിസ്റ്റകളായ നിരവധി ചെറുപ്പക്കാർ ഇന്ന് പ്രിയയുടെ ആരാധകരാണ്. മോഡലും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായും താരം തിളങ്ങുകയാണ്. മോഡേൺ, ട്രഡീഷനൽ ഔട്ട് ലുക്കുകളിൽ പങ്കുവയ്ക്കുന്ന പ്രിയയുടെ ചിത്രങ്ങള്‍ക്ക് പെട്ടെന്നു തന്നെ ശ്രദ്ധ നേടും. സാരിയിൽ അതിസുന്ദരിയായുള്ള പ്രിയയുടെ പുതിയ ചിത്രങ്ങളും കയ്യടി നേടുകയാണ്.

ചുവപ്പു സാരിയിലാണ് പ്രിയ ആരാധകരുടെ മനം കവർന്നത്. ബീഡ് ബോർഡറ‌ുള്ള സാരിക്ക് ഫ്ലോറൽ സ്ലീവ്‌ലസ് ബ്ലൗസ്. സാരിയുടെ ഷേഡിന് അനുയോജ്യമായ ഡാൻഗ്ലിങ് സ്റ്റൈൽ കമ്മൽ, ബ്ലൗസിന്റെ ഡിസൈന് അനുയോജ്യമായ സ്റ്റേറ്റ്മെന്റ് റിങ് എന്നിവയിലും നിറയുന്നത് ഫ്ലോറൽ സൗന്ദര്യം. കയ്യിലെ ടാറ്റുവിലും പുഷ്പസൗന്ദര്യം നിറയുമ്പോൾ പ്രിയ സ്റ്റൈലിഷ്.

priya-p-varrier

10 ചിത്രങ്ങളാണ് പ്രിയ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ലൈക്കുകളും കമന്റുകളുമായി ആരാധകർ ഈ സ്റ്റൈലിഷ് ലുക്ക് സ്വീകരിച്ച് കഴിഞ്ഞു.

English Summary : Priya Prakash Varrier stylish look in red saree

MORE IN GLITZ N GLAMOUR
SHOW MORE
FROM ONMANORAMA