ADVERTISEMENT

വസ്ത്രധാരണത്തിൽ കൂള്‍ ആണ് ദീപിക പദുകോൺ. ഏത് ഔട്ട്ഫിറ്റും അനായാസം ൈകകാര്യം ചെയ്യുന്ന താരസുന്ദരി. അതിപ്പോൾ റെഡ് കാർപറ്റിലായാലും എയർപോർട്ടിലായാലും അങ്ങനെ തന്നെ. 

പുതിയ സിനിമയുടെ ഷൂട്ടിങ്ങിനുശേഷം തിരിച്ച് മുംബൈയിലെത്തിയതായിരുന്നു ദീപിക. യുവതാരം കാർത്തിക് ആര്യനും ദീപികയ്ക്കൊപ്പം ഉണ്ടായിരുന്നു. റെഡ് ബോംബർ ജാക്കറ്റും ഡെനിം ജീൻസും ആയിരുന്നു ദീപികയുടെ വേഷം. 

താരത്തിന്റെ ജാക്കറ്റിലാണ് ഫാഷൻ ലോകത്തിന്റെ ശ്രദ്ധ പതിഞ്ഞത്. ലോങ് സ്ലീവ്സും സിബും പ്രസ് ബട്ടനും സൈഡ് പോക്കറ്റുമുള്ള സ്റ്റൈലിഷ് ജാക്കറ്റ്. 

കാഴ്ചയിലെ ആ സ്റ്റൈൽ ജാക്കറ്റിന്റെ വിലയിലുമുണ്ട്. ഒരു ലക്ഷത്തി നാലായിരത്തി മുന്നൂറ്റിമുപ്പത് (1,04,330) രൂപയാണ് ജാക്കറ്റിന്റെ വില ! 

സ്റ്റൈലിഷ് ജാക്കറ്റ് ധരിച്ച് വിമാനത്താവളത്തിൽ നൃത്തം ചെയ്ത ദീപിക ആരാധകരെ കയ്യിലെടുത്തു. കാർത്തിക് ആര്യന്റെ ചലഞ്ചിനെ തുടർന്നായിരുന്നു ദീപികയുടെ നൃത്തം.

English Summary : Deepika Padukone's stylish red jacket 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com