ADVERTISEMENT

സഹോദരി അനം മിർസയുടെ വിവാഹവേദിയിൽ തിളങ്ങി സാനിയ മിർസ. വിവാഹം, മെഹന്ദി, സംഗീത് ചടങ്ങുകളിൽ അതിസുന്ദരിയായാണ് സാനിയ പ്രത്യക്ഷപ്പെട്ടത്. വസ്ത്രാധരണത്തിലെ മികവിനൊപ്പം ആക്സസറീസിന്റെ പ്രൗഡ്ഡിയും ചേർന്നതായിരുന്നു സാനിയയുടെ ഒരോ  ലുക്കും.

വിവാഹചടങ്ങിൽ ജയന്തി റെഡ്ഡി ഡിസൈനിങ് ലേബലിൽ‌ നിന്നുള്ള പച്ചനിറത്തിലുള്ള ഷറാറ സെറ്റ് ആയിരുന്നു സാനിയയുടെ വേഷം. ബ്രോകേഡ് എബ്രോയഡ്രിയുള്ള ഫുൾസ്ലീവ് കുർത്തയും ഷീർ ദുപ്പട്ടയുമായിരുന്നു വേഷം. എബല്ലിഷ് ഡീറ്റെയ്‌ലിങ്ങും ഗോൾഡൻ ബോർഡറും ചേര്‍ന്നതോടെ കുർത്തയ്ക്ക് ക്ലാസിക് ലുക്ക്. ഫ്ലീറ്റുകളുള്ള പ്ലെയ്ൻ പാന്റ്സ് ആണ് ഒപ്പം ധരിച്ചത്. ഹെവി ചോക്കറും കമ്മലും ചേർന്നതോടെ സാനിയ തിളങ്ങി. ഒരു മൂത്തസഹോദരിയുടെ ഭാവം തുളുമ്പുന്ന ബൺ സ്റ്റൈലിലാണ് മുടി കെട്ടിയത്. മേക്കപ്പിലും ബോൾഡ്നസ് നിറഞ്ഞു നിന്നു.

sania-mirza-anam-mirza-wedding-3

സംഗീത് ചടങ്ങിൽ ജയന്തി റെഡ്ഡിയുടെ ലെഹംഗയിലാണ് സാനിയ ശ്രദ്ധ നേടിയത്. പർപ്പിൾ നിറത്തിലുള്ള കുർത്ത, ഓഫ് വൈറ്റ് ദുപ്പട്ടയും ചോളിയുമായിരുന്നു കോംബിനേഷന്‍. സിൽവർ നുലുകൊണ്ടുള്ള എബ്രോയഡ്രി ലെഹംഗയെ കൂടുതൽ സുന്ദരമാക്കി. പച്ചയും പർപ്പിളും കല്ലുകളുള്ള കമ്മലായിരുന്നു ആക്സസറൈസ് ചെയ്തത്.

sania-mirza-anam-mirza-wedding-2

മെഹന്ദി ചടങ്ങിൽ ധരിച്ച കറുപ്പ് ലോങ് സ്ലീവ് ക്രോപ് ടോപ്പും പ്രിന്റഡ് ലോങ് ഫ്രോക്കും ശ്രദ്ധേയമായിരുന്നു. സാനിയയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടി. സഹോദരിയുടെ കല്യാണത്തിന് കൂടുതൽ സുന്ദരിയായത് സാനിയ ആണെന്ന രസികൻ കമന്റുകളും ചില ആരാധകർ പങ്കുവച്ചിട്ടുണ്ട്.

sania-mirza-anam-mirza-wedding-4

ബുധനാഴ്ച രാത്രിയായിരുന്നു വിവാഹചടങ്ങുകൾ. മുൻ ക്രിക്കറ്റർ മുഹമ്മദ് അസഹ്റുദ്ദീന്റെ മകൻ ആസദുദ്ദീൻ ആണ് അനത്തിന്റെ ഭർത്താവ്.

English Summary : Sania Mirza at sister Anam Mirza's wedding looked more stylish

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com