ADVERTISEMENT

സിനിമയിൽ നിന്നു വിട്ട് നിൽക്കുകയാണെങ്കിലും സമൂഹമാധ്യമങ്ങളില്‍ സജീവസാന്നിധ്യമാണ് മലയാളികളുടെ പ്രിയതാരം ഭാവന. വിശേഷങ്ങളും മനോഹരമായ ചിത്രങ്ങളും ആരാധകരുമായി പങ്കുവയ്ക്കുന്നതിൽ താരം മടി കാണിക്കാറില്ല.

നാടോടിക്കഥകളിലൂടെ ലോകത്തിന്റെ ഹൃദയം കവർന്ന സിൻഡ്രല്ലയെപ്പോലെ അതിസുന്ദരിയായി എത്തിയിരിക്കുകയാണ് ഭാവന. മനോഹരമായ ഓഫ് വൈറ്റ് ഗൗണ്‍ ധരിച്ച് കയ്യിലൊരു റോസാപ്പൂവും പിടിച്ച് പ്രൗഡ്ഡിയോടെ ഭാവന ഇരിക്കുന്നതു കണ്ടാൽ രാജകുമാരിയെപ്പോലെ തോന്നും.

സിൻഡ്രല്ല എന്ന സിനിമയിലെ ‘എന്റെ ഹൃദയത്തിന്  ചിറകുകളുണ്ട്, എനിക്ക് പറക്കാനാവും’ എന്ന അർഥം വരുന്ന വരികളാണ് ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്.

English Summary : Actress Bhavana Cinderella look viral

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com