‘ക്യൂട്ട് ആൻഡ് ഹോട്ട്’ ജാൻവി, സാരിയിൽ അതിസുന്ദരി; ചിത്രങ്ങൾ

janhvi-kapoor-flaunts-in-manish-malhotra-saree
ജാൻവി കപൂർ
SHARE

ക്യൂട്ട് ആൻഡ് ഹോട്ട് എന്നാണ് ബോളിവുഡിൽ ജാൻവി കപൂറിന്റെ വിശേഷണം. അഭിനയരംഗത്ത് ചുവടുറപ്പിച്ചതിനൊപ്പം ഫാഷൻ ലോകത്ത് സ്ഥാനം നേടാനും അതിവേഗം ജാൻവിയ്ക്കായി. സാരി ക്ലാസിക്, ഹോട്ട്, ട്രെൻഡി സ്റ്റൈലുകളിൽ ധരിച്ച് ശ്രദ്ധ നേടുന്നതിൽ ജാൻവി പലപ്പോഴും വിജയിച്ചിരുന്നു.

അടുത്തിടെ സീക്വിൻസുകൾ നിറഞ്ഞ ഒരു  പർപ്പിൾ കളർ സാരിയിലാണ് ജാൻവി കയ്യടി നേടിയത്. അതേ നിറത്തിലുള്‌ള ബ്രാലറ്റ് ബ്ലൗസ് ആണ് ജാൻവി ധരിച്ചത്. റോസ് ഗോൾഡ് ഡയമണ്ട് ചന്ദേലിയർ കമ്മലുകളും ഒരു മോതിരവുമായിരുന്നു ആക്സസറീസ്. 

janhvi-kapoor-1

അദ്വൈത നയ്യരുടെ വിവാഹസത്കാരത്തിൽ പങ്കെടുക്കാനായിരുന്നു ജാൻവി ഈ ഹോട്ട് ലുക്ക്.

മനീഷ് മൽഹോത്രയുടെ ബദ്‌ല കലക‌്ഷനിലുള്ളതാണ് ഈ സാരി.ജോർജെറ്റ് സാരികളില്‍ ‌ബദ്‌ല സീക്വിൻ എബ്രോയഡ്രി ചെയ്താണ് ഈ കലക്‌ഷൻ ഒരുക്കുന്നത്. സെലിബ്രിറ്റി സ്റ്റൈലിസ്റ്റ് തന്‌യ ഗൗരിയാണ് സ്റ്റൈൽ ചെയ്തത്. മേക്കപ്പിൽ സോഫ്റ്റ് പിങ്ക് ടോൺ ആണ് ചെയ്തു.

janhvi-kapoor-3

വെഡ്ഡിങ് സീസണ് വളരെ അനുയോജ്യമായ സ്റ്റൈലാണ് ജാൻവിയുടേത് എന്നാണ് ഫാഷൻ ലോകത്തിന്റെ അഭിപ്രായം.

English Summary : Jhanvi Kapoor Flaunts in Manish Malhotras' Saree

MORE IN GLITZ N GLAMOUR
SHOW MORE
FROM ONMANORAMA