ADVERTISEMENT

ബഫല്ലോ ക്ലാഡ് എന്ന റെഡ് & ബ്ലാക്ക് ചെക്ക്സ് ആണ് ഇക്കുറി കുട്ടികളുടെ ക്രിസ്മസ് വസ്ത്രങ്ങളിലെ തിളങ്ങും താരം. പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും ഇതിൽ വസ്ത്രങ്ങളുണ്ട്. പെൺകുട്ടികൾക്ക് മനോഹരമായ ഡിസൈനുകൾ വരുന്നതിനൊപ്പം കുട്ടിപ്പയ്യൻമാർക്ക് ഷോർട്സിൽ ചെക്ക് നിറയുന്നു. ഇതിനൊപ്പം വൈറ്റ് പെയർ ചെയ്യാം. ക്രിസ്മസ് വസ്ത്രങ്ങളിൽ കുട്ടിക്കൂട്ടങ്ങൾക്ക് അഴകേറ്റുന്നതു വെള്ള ലേസിന്റെ സാന്നിധ്യം. ഇതു കോട്ടണിലും വെൽവെറ്റിലും കാണാം.

‘‘സാന്റായുടെ ഓർമയിൽ കുട്ടികൾക്കായി റെഡ് ആൻഡ് വൈറ്റ് വസ്ത്രങ്ങൾ വെൽവെറ്റിൽ ചെയ്തിട്ടുണ്ട്. ക്രിസ്മസ് കാലത്ത് വെൽവെറ്റ് കുട്ടിയുടുപ്പുകളോട് എനിക്ക് പ്രത്യേക ഇഷ്ടമുണ്ട്. കുട്ടിക്കാലത്ത് കസിൻ ധരിച്ച ഒരു റെഡ് വെൽവെറ്റ് ഡ്രസ് ഓർമയിൽ ഇപ്പോഴുമുണ്ട്. ആ ഇഷ്ടമാണ് വെൽവെറ്റ്  കുട്ടിയുടുപ്പുകളോട്. ആ രീതിയിൽ ചിലതു ചെയ്തിട്ടുണ്ട്. ക്രിസ്മസ് പാർട്ടി വെയർ എന്ന രീതിയിൽ പേൾസ് ഹാൻഡ് വർക്കുള്ള  പൗഡർ ബ്ലൂ ഡ്രസുകളും ചെയ്തിട്ടുണ്ട്. യോക്കില്‍ ഹെവി ഹാൻഡ് വർക്ക്സ്, ബാക്കിൽ സിംപിൾ വർക്ക് എന്നരീതിയിലാണിത്. കോട്ടൺ, വെൽവെറ്റ്, സോഫ്റ്റ് നെറ്റ് എന്നീ മെറ്റീരിയലുകളിലാണ് വസ്ത്രങ്ങൾ ഒരുക്കിയത്’’– അഗസ്റ്റീന അജു വർഗീസ്, ടൂല ലൂല,  കിഡ്സ് ബുത്തീക് & കിഡ്സ് സലൂൺ, കലൂർ

ടാർട്ടാൻ ചെക്ക്സ്

christmas-fashion-1
മെറ്റീരിയൽ വെള്ള ലിനൻ സ്കോട്ടിഷ് ടാർട്ടാൻ ചെക്സ്∙ സ്കർട് വെള്ള ക്രോഷെ ലേസ് വച്ച പ്ലീറ്റഡ് ലെയേഡ് സ്കർട്ട് ∙ ടോപ് മുന്നിലും പിന്നിലും ഫ്രിൽസ്, ടാർട്ടാൻ മെറ്റീരിയൽ കൊണ്ട് പൈപ്പിങ്, ബോ

ക്രിസ്മസ് രാവിന്റെ  ചായക്കൂട്ടുകൾ ഒപ്പിയെടുത്ത  കുഞ്ഞുടുപ്പുകൾ, ക്യൂട്ട് കുട്ടീസിനുള്ള ട്രെൻഡി ക്രിസ്മസ് ഡ്രസുകളിൽ ടാർട്ടാൻ ചെക്കാണ് സ്റ്റൈലിഷ് താരം. ലിനൻ, വെൽവെറ്റ്, ലേസ്, സിൽക്, ജ്യൂട്ട്, ഫർ മെറ്റീരിയലുകൾ ഇത്തവണയും ടോപ് ട്രെൻഡ് ലിസ്റ്റിലുണ്ട്. ഡ്രസ് പാറ്റേണുകളിൽ ഫ്രോക്ക്, സ്കർട്– ടോപ് വസ്ത്രങ്ങൾക്കു തന്നെയാണ് ഡിമാൻഡ്. അസിമെട്രിക്കൽ ഓവർലാപ്പ്ഡ് സ്കർട്സും പ്ലീറ്റഡ് സ്കർട്സും സ്റ്റൈലിഷ് ലുക്ക് നൽകുമ്പോൾ ടോപ്പിൽ വ്യത്യസ്തത നൽകുന്നത് കേപ്, ലെയേഡ് ബെൽ സ്‌ലീവുകളാണ്.

മാച്ചിങ് ആക്സസറീസാണ് ഡ്രസ്സുകളെ വ്യത്യസ്തമാക്കുന്നത്. ജൂട്ട്, ക്രോഷെ മെറ്റീരിയലിലുള്ള ഡിറ്റാച്ചബിൾ  ബെൽറ്റ്, കോളർ, ബ്രൂച്ച് എന്നിവ ഇത്തവണയും ഹിറ്റ് ചാർട്ടിലുണ്ട്. ബെൽറ്റും കോളറും ഒഴിവാക്കി മറ്റൊരു ലുക്കിൽ ഇതേ വസ്ത്രം മറ്റ് ആഘോഷങ്ങൾക്കും ഉപയോഗിക്കാം എന്നതു തന്നെയാണ് ഡിറ്റാച്ചബിൾ ആക്സസറീസിന്റെ ഹൈലൈറ്റ്. കുഞ്ഞുടുപ്പിനൊപ്പം സാന്റായുടെ രൂപത്തിലുള്ള ബ്രൂച്ച്, ഹെഡ് ബാൻഡ്,  പൗച്ച് എന്നിവയും ക്രോഷെ കൊണ്ടുള്ള കുഞ്ഞുഷൂസും കൗതുകമാകുന്നു. 

റിന്റി ജോർജ്. കൊക്കൂൺ ഫോർ ഗേൾസ് കടവന്ത്ര

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com