ADVERTISEMENT

66–ാമത് ഫിലിം ഫെയർ അവാർഡ്സിൽ തിളങ്ങി സാനിയ ഇയ്യപ്പൻ. ക്വീൻ സിനിമയിലെ പ്രകടനത്തിന് മികച്ച പുതുമുഖ നടിക്കുള്ള അവാർഡ് സ്വന്തമാക്കിയ സാനിയ, പിങ്ക്  ഡ്രസ്സിൽ ഹോട്ട് ലുക്കിലാണ് റെഡ് കാർപറ്റിൽ താരമായത്.

Saniya-2

ബട്ടർഫ്ലൈ സ്റ്റൈലിലുള്ള ഷോൾഡർലെസ് ഗൗണാണ് ഇത്. ഒരു സിൽവർ ചോക്കറും കമ്മലുമായിരുന്നു ആഭരണങ്ങൾ. സാനിയയുടെ നെഞ്ചിലെ ടാറ്റൂവും ലുക്കിന് ആകർഷണം നൽകി. അനുയോജ്യമായ മേക്കപ്പും ചേര്‍ന്നതോടെ സാനിയ വേദിയിൽ തിളങ്ങി.

ഈ ഗൗണിലുള്ള ചിത്രങ്ങൾ സാനിയ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്. മികച്ച അഭിപ്രായമാണ് ആരാധകരിൽ നിന്ന് ലഭിക്കുന്നത്. 

ഫാഷൻ പരീക്ഷണങ്ങൾ നടത്താൻ ധൈര്യം കാണിക്കുന്ന സാനിയ ഫാഷനിസ്റ്റകളുടെ പ്രിയതാരമാണ്

English Summary : Saniya Iyyappan stylish lookat Filim Fare Awards

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com