ADVERTISEMENT

ബോളിവുഡ് താരങ്ങളുടെ മക്കളിലെ സൂപ്പർതാരമാണ് ഷാരുഖ് ഖാന്റെ മകൾ സുഹാന ഖാൻ. വാർത്തകളിലും ഗോസിപ്പുകളിലും ഫാഷൻ കോളങ്ങളിലുമെല്ലാം നിറഞ്ഞു നിൽക്കുന്ന താരപുത്രി. പുതുവത്സരാഘോഷത്തിന് സുഹാന ധരിച്ച വസ്ത്രമാണ് ഇപ്പോൾ ഫാഷന്‍ ലോകത്ത് ചർച്ചയാകുന്നത്.

പുതുവർഷദിനത്തിൽ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പമുള്ള നിരവധി ചിത്രങ്ങൾ സുഹാന പങ്കുവച്ചിരുന്നു. കറുപ്പ് നിറത്തിലുള്ള വൺ ഷോൾഡർ ഡ്രസ്സ് ആയിരുന്നു സുഹാനയുടെ വേഷം. തോളിൽ നിന്ന് അരക്കെട്ട് വരെ നീളുന്ന ഡ്രാഗൺ പാച്ച് വർക്ക് ആയിരുന്നു ഈ ഡ്രസ്സിന്റെ പ്രത്യേകത. ചിത്രത്തിനു താഴെ സുഹാനയുടെ വസ്ത്രത്തേയും സിംപിൾ ലുക്കിനെയും അഭിനന്ദിച്ച് ആരാധകർ കമന്റിട്ടിരുന്നു. 

ഫ്രഞ്ച് ആഡംബര ബ്രാൻഡായ ബാൽമെയ്ന്റെ കലക്‌ഷനിൽ നിന്നുള്ളതാണ് ഈ വസ്ത്രം. ഇതിന്റെ വില 5658 ഡോളർ ഏകദേശം 4 ലക്ഷത്തോളം രൂപയാണ് എന്നും റിപ്പോർട്ട് പുറത്തു വന്നു. 

ഇതോടെ സുഹാനയുടെ വസ്ത്രം ഫാഷൻ ലോകത്ത് ചർച്ചയായി. ഇത്ര വിലയോ എന്ന് ചിലർ ആശ്ചര്യപ്പെട്ടപ്പോൾ, ഷാരുഖ് ഖാന്റെ വരുമാനവുമായി താരതമ്യം ചെയ്യുമ്പോൾ ഇതൊന്നും വലിയ കാര്യമല്ല എന്നായിരുന്നു ചിലരുടെ അഭിപ്രായം. എല്ലാ വസ്ത്രങ്ങളും ഇത്തരത്തിലുള്ളതാകാമെന്നും ചിലർ പറയുന്നു.

English Summary : Shah Rukh Khan’s daughter Suhana Khan’s expensive New Year dress

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com