ADVERTISEMENT

ബെംഗളൂരുവിൽനിന്നെത്തിയ മലയാളിയായ 9 വയസുകാരി താമര രാംജിത്ത് പിള്ള മിസ് ലിറ്റില്‍ സൗത്ത് ഇന്ത്യ പട്ടം ചൂടി. സ്വന്‍ വെഞ്ചേഴ്‌സിന്റെ ബ്രാൻഡ് ആയ മാഗ്‌നിറ്റ്യൂഡ് ആണ് മത്സരം സംഘടിപ്പിച്ചത്. കുട്ടികളുടെ മനോഭാവം, ആത്മവിശ്വാസം, അവതരണ മികവ്, അറിവ്, കഴിവുകള്‍ എന്നിവയ്ക്ക് ഊന്നല്‍ കൊടുത്ത 3 റൗണ്ട് സ്‌ക്രീനിങ്ങുകളില്‍ നിന്നാണ് വിജയികളെ കണ്ടെത്തിയത്.

താമരയുടെയും കുടുംബത്തിന്റെയും സ്വദേശം കൊച്ചിയാണ്. അച്ഛന്‍ രാംജിത്ത് മധുസൂധനന്‍ സ്‌പോര്‍ട്‌സ് റീട്ടെയില്‍ വ്യവസായത്തില്‍ ബിസിനസ് മേധാവിയായി പ്രവര്‍ത്തിക്കുന്നു. അമ്മ രാധിക പിള്ള അപ്പാരല്‍ ഡിസൈന്‍ കണ്‍സള്‍റ്റന്റാണ്. താമര പല ദേശീയ ബ്രാൻഡുകളുടെ പരസ്യചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. അഭിനയത്തിന് പുറമെ ചിത്രകലയിലും പാശ്ചാത്യ, ക്ലാസിക്കല്‍ സംഗീതങ്ങളിലും നൃത്തത്തിലും സജീവമാണ് ഈ കൊച്ചുമിടുക്കി.

English Summary : Thamara wom miss little south india

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com