ADVERTISEMENT

മുംബൈയിലെ സിദ്ധിവിനായക് ക്ഷേത്രത്തിൽ ദർശനം നടത്തി ബോളിവുഡ് താരം ദീപിക പദുകോൺ. ദീപിക മുഖ്യവേഷത്തിലെത്തുന്ന ഛപാക് എന്ന സിനിമയുടെ റിലീസിന് മുന്നോടിയായാണ് ദർശനത്തിനെത്തിയത്.

ഓഫ് വൈറ്റ് സ്യൂട്ടിൽ ട്രഡ‍ീഷനൽ ലുക്കിലാണ് ദീപിക എത്തിയത്. ഗോള്‍ഡൻ ഡിസൈനുകളുടെ ഭംഗി നിറയുന്ന സിൽക്ക് സ്യൂട്ട്. റൗണ്ട് നെക്കും നീളൻ സ്ലീവും ചേരുമ്പോൾ പഴമയുടെ പ്രൗഡി. ഒരു വശത്തേക്കായി ഇട്ടിരിക്കുന്ന ദുപ്പട്ട. വലിയ ജുംക്കകളും മിനിമൽ മേക്കപ്പുമായിരുന്നു താരം തിരഞ്ഞെടുത്തത്. സന്ദർഭത്തിന് അനുയോജ്യമായി ലളിതമായ വസ്ത്രധാരണം. ബ്രൗണ്‍ ജൂട്ടീസ് ആണ് കാലിൽ അണിഞ്ഞത്.

ദീപികയുടെ പ്രിയപ്പെട്ട നിറമാണ് ഓഫ് വൈറ്റ്. മുൻപും ഓഫ് വൈറ്റ് വസ്ത്രങ്ങളിൽ ദീപിക കയ്യടി നേടിയിട്ടുണ്ട്.

ദീപിക നിർമാതാവ് ആയ ആദ്യ ചിത്രമാണ് ഛപാക്. മികച്ച അഭിപ്രായങ്ങളാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ദീപികയുടെ പ്രകടനത്തിനും നിരൂപകപ്രശംസ ലഭിച്ചു.

English Summary : Deepika Padukone traditional Look

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com