sections
MORE

രൺവീറിന്റെ ജാക്കറ്റിൽ ‘മുഖം’ ; വില 1 ലക്ഷം!

ranveer-singh-super-expensive-jacket-trending
SHARE

ഇന്ത്യൻ സിനിമയിൽ ഫാഷന്റെ രാജാവ് ആര് എന്ന ചോദ്യത്തിന് രൺവീർ സിങ് എന്ന ഒറ്റ ഉത്തരമേ ഉള്ളൂ. പരീക്ഷണങ്ങൾ, അസാമാന്യ ധൈര്യം, കളർ സെൻസ് എന്നിവ കൂടിച്ചേരുന്നതാണ് രൺവീറിന്റെ ഫാഷൻ. താരനിശ, എയർപോർട്ട്, ജിം, ഔട്ടിങ് എന്നിങ്ങനെ എന്തിനും രൺവീർ എത്തുമ്പോൾ ഒരു ഫാഷൻ പരീക്ഷണം ഉറപ്പ്.

അടുത്തിടെ എയർപോർട്ടിലെത്തിയ രൺവീറിന്റെ ജാക്കറ്റിലാണ് ഫാഷന്‍ ലോകത്തിന്റെ കണ്ണുടക്കിയത്. ഒരാളുടെ മുഖമായിരുന്നു ജാക്കറ്റില്‍ പ്രിന്റ് ചെയ്തിരുന്നത്. 

ഹോളിവുഡ് നടന്‍ മാല്‍കം മക്ഡോവൽസ് ആയിരുന്നു ജാക്കറ്റിലെ ആ താരം. ‘‘എ ക്ലോക്‌വർക് ഓറഞ്ച്’’ എന്ന സിനിമയിൽ മാൽകം അവതരിപ്പിച്ച അലക്സ് എന്ന കഥാപാത്രം അദ്ഭുതപ്പെട്ടു നിൽക്കുന്ന ഒരു രംഗമാണിത്.

ക്ലാസിക് കോളറും ഫ്രണ്ട് ബട്ടനും വെല്‍റ്റ് ഡീറ്റെയ്‌ലും പോക്കറ്റുകളും ചേർന്നതാണ് ഈ ജാക്കറ്റ്. ജപ്പാനിൽ നിർമിച്ച ഈ ജാക്കറ്റ് വിലയിലും ചില്ലറക്കാരനല്ല. ഏകദേശം 1,16,960 രൂപയാണ് ഇതിന്റെ വിലയെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

ചാര്‍ക്കോൾ കാർഗോസ് ആണ് രൺവീർ ഇതിനൊപ്പം ധരിച്ചത്. ഗ്രേ സ്നീക്കേഴ്സ്, കറുത്ത തൊപ്പി, സ്പൈക്കി സൺഗ്ലാസ് എന്നിവയും ആക്സസറൈസ് ചെയ്തിരുന്നു. 

English Summary : Ranveer Singh rocks in super expensive jacket

MORE IN GLITZ N GLAMOUR
SHOW MORE
FROM ONMANORAMA