മഞ്ഞയിൽ ആറാടി തെന്നിന്ത്യ കീഴടക്കാന്‍ സമാന്ത

samantha-akkineni-wears-yellow-laze-dress
SHARE

അവാർഡ് സീസൺ ആരംഭിച്ചതോടെ ഫാഷനിസ്റ്റകൾക്ക് തിരക്കോടു തിരക്കാണ്. പ്രിയതാരങ്ങൾ വേദികളിൽ പുതിയ സ്റ്റേറ്റ്മെന്റുകളുമായി ആവേശം തീർക്കുമ്പോൾ തിരക്കില്ലാതിരിക്കുമോ? ബോളിവുഡ് ഫാഷൻ ലോകത്ത് ദീപിക പദുകോൺ വിസ്മയം തീർക്കുമ്പോൾ, ദക്ഷിണേന്ത്യൻ സിനിമാലോകം ഉണര‍ുന്നതേയുള്ളൂ. എങ്കിലും നിലവിൽ താരസുന്ദരി സമാന്തയാണ് മുൻപന്തിയിലുള്ളത്. പുതുവർഷത്തിലെ ആദ്യ അവാർഡ് ഷോയിൽ സാരിയിൽ അദ്ഭുതം തീർത്ത സമാന്ത, ഫാഷൻ മാജിക്  തുടരുകയാണ്.

മഞ്ഞയിൽ ആറാടിയാണ് സമാന്ത സൈൻ സിനി അവാർഡ്സില്‍ തിളങ്ങിയത്. ജോനാഥൻ സിംഖായ് ഡിസൈൻ ചെയ്ത മഞ്ഞ വസ്ത്രം സമാന്തയെ പതിവ് കംഫർട്ട് സോണിൽ നിന്നും പുറത്തിറക്കി. ഷീർ തുണിയുടെ മനോഹാരിതയ്ക്കൊപ്പം ആത്മവിശ്വാസവും നിറയുന്ന ലുക്കിൽ താരം റെഡ്കാർപറ്റ് കീഴടക്കി.

View this post on Instagram

🌊

A post shared by Samantha Akkineni (@samantharuthprabhuoffl) on

പലതരം ഫീച്ചറുകളുടെ സമ്മേളനമായിരുന്നു സമാന്തയുടെ ലേസ് ഡ്രസ്. സ്കിന്നി ടോപ്പിനും ലെഗീൻസിനും മുകളിലായി ഷീർ വസ്ത്രം. അതിന്റെ താഴ്ഭാഗത്ത് അസമെട്രിക്കൽ കട്ട്. ഈ സ്റ്റൈലിഷ് ഹോട്ട് വസ്ത്രത്തിനൊപ്പം മിനിമൽ മേക്കപ്, ഹാഫ് പോണിടെയിൽ, കമ്മലുകൾ, ഹീസൽസ് എന്നിവ ചേർന്നതോടെ സമാന്ത ഷോയുടെ ശ്രദ്ധാ കേന്ദ്രമായി. 

ചിത്രത്തിനൊപ്പം തുടർച്ചയായി അവാർഡ് ലഭിക്കുന്നതിന്റെ സന്തോഷവും സമാന്ത പങ്കുവച്ചിരുന്നു.

English Summary : Samantha Akkineni stunning look in yellow dress

MORE IN GLITZ N GLAMOUR
SHOW MORE
FROM ONMANORAMA